---
title: "#accident | അപകടം; വടകര ദേശീയ പാതയോരത്ത് ബസ് കുഴിയിൽ വീണു"
english_title: "#accident #bus #fell #ditch #Vadakara #National #Highway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155554/accident-bus-fell-ditch-vadakara-national-highway"
published_at: "2023-10-20T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532896f34c15_44.jpg"
keywords: []
---

# #accident | അപകടം; വടകര ദേശീയ പാതയോരത്ത് ബസ് കുഴിയിൽ വീണു

> **Lead Summary:** **വടകര: **വടകര മൂരാട് ദേശീയ പാതയോരത്തെ കുഴിയിൽ ബസ് വീണത് പരിഭ്രാന്തി പരത്തി. വൈകിട്ടാണ് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ദേശീയ പാത നിർമ്മാണത്തിലിരിക്കുന്ന ഭാഗത്തെ കുഴിയിൽ വീണത്. ഉടനെ യാത്രക്കാരെ ബസിൽ നിന്ന് മാറ്റുകയായിരുന്നു.

## Article Content

**വടകര: **വടകര മൂരാട് ദേശീയ പാതയോരത്തെ കുഴിയിൽ ബസ് വീണത് പരിഭ്രാന്തി പരത്തി. വൈകിട്ടാണ് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ദേശീയ പാത നിർമ്മാണത്തിലിരിക്കുന്ന ഭാഗത്തെ കുഴിയിൽ വീണത്. ഉടനെ യാത്രക്കാരെ ബസിൽ നിന്ന് മാറ്റുകയായിരുന്നു.

മറ്റ് വാഹനങ്ങളെ മറികടന്ന് ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സ്വകാര്യ ബസാണ് കുഴിയിൽ വീണത്. ടൈഗർ കിംഗ് ബസ്സാണ് അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടർന്ന് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155554/accident-bus-fell-ditch-vadakara-national-highway)