---
title: "#Azhiyur | വീടൊരുക്കാൻ അഴിയൂർ മേഖല സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതിയും കൈകോർക്കുന്നു"
english_title: "#Azhiyur #Region #AntiSilverLine #People #Struggle #Committee #also #joins #hands #prepare #house #Thangamma"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155587/azhiyur-region-antisilverline-people-struggle-committee-also-joins-hands-prepare-house-thangamma"
published_at: "2023-10-20T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532a01ecb962_12.jpg"
keywords: []
---

# #Azhiyur | വീടൊരുക്കാൻ അഴിയൂർ മേഖല സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതിയും കൈകോർക്കുന്നു

> **Lead Summary:** **വടകര: ** ചെങ്ങന്നൂരിലെ കൊഴുവല്ലൂർ കിഴക്കെ മോടിയിൽ തങ്കമ്മയുടെ അടുപ്പ് കല്ല് മാറ്റി മഞ്ഞക്കുറ്റി സ്ഥാപിച്ചത് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി പ്രവർത്തകർ പിഴുത് മാറ്റിയിരുന്നു. അതിന് ശേഷം മന്ത്രി സജി ചെറിയാനും ഉദ്യോഗസ്ഥരും തങ്കമ്മയുടെ വീട്ടിൽ എത്തി പുതിയ സ്ഥലവും വീടും നൽകാമെന്ന ഉറപ്പിൽ മഞ്ഞക്കുറ്റി പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു.

## Article Content

**വടകര: ** ചെങ്ങന്നൂരിലെ കൊഴുവല്ലൂർ കിഴക്കെ മോടിയിൽ തങ്കമ്മയുടെ അടുപ്പ് കല്ല് മാറ്റി മഞ്ഞക്കുറ്റി സ്ഥാപിച്ചത് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി പ്രവർത്തകർ പിഴുത് മാറ്റിയിരുന്നു. അതിന് ശേഷം മന്ത്രി സജി ചെറിയാനും ഉദ്യോഗസ്ഥരും തങ്കമ്മയുടെ വീട്ടിൽ എത്തി പുതിയ സ്ഥലവും വീടും നൽകാമെന്ന ഉറപ്പിൽ മഞ്ഞക്കുറ്റി പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും വീട് നിർമ്മിച്ച് നൽകാനോ അതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാനോ കഴിഞ്ഞിരുന്നില്ല. അങ്ങിനെയിരിക്കെയാണ് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതി തങ്കമ്മയ്ക്ക് വീട് വെച്ച് നൽകാൻ തയ്യാറായി മുന്നോട്ട് വന്നത്. പരിസ്ഥിതി ദിനത്തിൽ 'എം.എൽ.എ. ക്ക് പകരം വാഴ' എന്ന മുദ്രാവാക്യം ഉയർത്തി കേരളത്തിലെ മുഴുവൻ സമരസമിതി യൂനിറ്റുകളിലും വാഴ നട്ട് പ്രതിഷേധവും ഉയർന്നു. 

ഇങ്ങനെ നട്ട വാഴകളിലുണ്ടായ കുലകൾ പരസ്യമായി ലേലം ചെയ്ത് തങ്കമ്മയുടെ സ്വപ്നഭവനം പൂർത്തീകരിക്കാൻ സമരസമിതി പ്രവർത്തകർ തീരുമാനിക്കുകയും ചെയ്തു. അഴിയൂർ മേഖലയിൽ നട്ട വാഴയിൽ നിന്നുള്ള വിളവെടുപ്പും പരസ്യ ലേലവും 2023 ഒക്ടോബർ 22ന് വൈകുന്നേരം 3 മണിക്ക് മടപ്പള്ളി അണ്ടർ ബ്രിഡ്ജിന് സമീപം വെച്ച് നടത്തി ലഭിക്കുന്ന സംഖ്യ തങ്കമ്മയുടെ വീട് പണിക്കായി കൈമാറാനും സമരസമിതി അഴിയൂർ മേഖല കമ്മിറ്റി തീരുമാനിച്ചു.

വാഴക്കുല ലേലം ബഹുമാനപ്പെട്ട ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീജിത്ത് നിർവ്വഹിക്കും. യോഗത്തിന് ഷുഹൈബ് കൈതാൽ സ്വാഗതം പറഞ്ഞു. സതി മടപ്പള്ളി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ കോട്ടയിൽ രാധാകൃഷ്ണൻ, ടി.സി.രാമചന്ദ്രൻ, യു എ റഹിം, പ്രദീപ് ചോമ്പാല, പി.കെ കോയ, സിറാജ് മുക്കാളി, രാജൻ തീർത്ഥം, നസീർ വീരോളി, വിജയൻ കെ.പി, എം.പി.രാജൻ, വി.കെ.അനിൽ കുമാർ ,രമ കുനിയിൽ, സജ്ന. സി.കെ, ഷിമി അഴിയൂർ, ഹംസ എരിക്കിൽ, അഹമ്മദ് അത്താണിക്കൽ, സ്മിത സരയു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155587/azhiyur-region-antisilverline-people-struggle-committee-also-joins-hands-prepare-house-thangamma)