---
title: "സ്‌പെഷ്യല്‍ ഡ്രൈവ് ; അഴിയൂര്‍ ചെക്ക്  പോസ്റ്റില്‍ വാഹന പരിശോധന നടത്തി"
english_title: "Special drive; Azhiyoor Check The vehicle was inspected at the post"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15569/special-drive-azhiyoor-check-the-vehicle-was-inspected-at-the-post"
published_at: "2021-12-11T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b464cdd6b31_dog squad .jpg"
keywords: []
---

# സ്‌പെഷ്യല്‍ ഡ്രൈവ് ; അഴിയൂര്‍ ചെക്ക്  പോസ്റ്റില്‍ വാഹന പരിശോധന നടത്തി

> **Lead Summary:** വടകര: ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായി അനധികൃത മദ്യവ്യാപാരം തടയുന്നതിന്റ ഭാഗമായി എക്‌സൈസ് വകുപ്പ് പരിശോധ ശക്തമാക്കി.

## Article Content

വടകര: ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായി അനധികൃത മദ്യവ്യാപാരം തടയുന്നതിന്റ ഭാഗമായി എക്‌സൈസ് വകുപ്പ് പരിശോധ ശക്തമാക്കി.

മാഹിയില്‍ നിന്നും അനധികൃത മദ്യകടത്ത് തടയാന്‍ വേണ്ടി അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന ന ടത്തി. വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അന്‍സാരി, വടകര റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി വേണു , കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ , അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റ് സേനാംഗങ്ങള്‍, കോഴിക്കോട് റൂറല്‍ എസ്.പി യുടെ നേതൃത്വത്തില്‍ ഉള്ള ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കാളികളായി. പരിശോധന തുടരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15569/special-drive-azhiyoor-check-the-vehicle-was-inspected-at-the-post)