---
title: "#navakerala | നവകേരള സദസ്സ്; തിരുവള്ളൂരിൽ സംഘാടകസമിതി രൂപീകരിച്ചു "
english_title: "#navakerala #organizing #committee #formed #Tiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155726/navakerala-organizing-committee-formed-tiruvallur"
published_at: "2023-10-21T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65336e37c248a_11.jpg"
keywords: []
---

# #navakerala | നവകേരള സദസ്സ്; തിരുവള്ളൂരിൽ സംഘാടകസമിതി രൂപീകരിച്ചു 

> **Lead Summary:** **തിരുവള്ളൂർ: ** 2023 നവംബർ 24 ന് മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ വിജയകരമായ നടത്തിപ്പിനായി തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സംഘാടകസമിതി രൂപീകരണ യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

**തിരുവള്ളൂർ: ** 2023 നവംബർ 24 ന് മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ വിജയകരമായ നടത്തിപ്പിനായി തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സംഘാടകസമിതി രൂപീകരണ യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ ഗോപിനാരായണൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. ടി പി ഗോപാലൻ മാസ്റ്റർ, പി പി രാജൻ, ഇ കെ പവിത്രൻ, എം സി പ്രേമചന്ദ്രൻ, എൻ കെ അഖിലേഷ്, ടിവി സഫീറ,വള്ളിൽ ശ്രീജിത്ത്, കെ നാരായണൻ മാസ്റ്റർ, ശാന്ത വള്ളിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.

തിരുവള്ളൂർ വില്ലേജ് ഓഫീസർ ബൈജു നാഥ് പി പി നന്ദി പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി അനിഷ കൺവീനറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലീന ചെയർമാനുമായി 60 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും 600 അംഗ ജനറൽ കമ്മിറ്റിയും നിലവിൽ വന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155726/navakerala-organizing-committee-formed-tiruvallur)