---
title: "#DistrictHospital | വടകര ജില്ല ആശുപത്രി; കെട്ടിട നിർമാണം യു.എൽ.സി.സി.എസിന്"
english_title: "#Vadakara #District #Hospital #Building #construction #ULCCS"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155762/vadakara-district-hospital-building-construction-ulccs"
published_at: "2023-10-21T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65337cf2d735c_3.jpg"
keywords: []
---

# #DistrictHospital | വടകര ജില്ല ആശുപത്രി; കെട്ടിട നിർമാണം യു.എൽ.സി.സി.എസിന്

> **Lead Summary:** **വ​ട​ക​ര: ** പി.​എം.​ജെ.​വി.​കെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​ക്ക് പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ​ച്ചു​മ​ത​ല ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ് സൊ​സൈ​റ്റി​ക്ക് ല​ഭി​ച്ചു. ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത് 83.9 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ്.

## Article Content

**വ​ട​ക​ര: ** പി.​എം.​ജെ.​വി.​കെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​ക്ക് പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ​ച്ചു​മ​ത​ല ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ് സൊ​സൈ​റ്റി​ക്ക് ല​ഭി​ച്ചു. ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത് 83.9 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ്.

പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​ഴ​യ​ത് പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റും. ആ​റു നി​ല​ക​ളി​ലാ​യി പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ആ​ശു​പ​ത്രി​യു​ടെ മു​ഖ​ച്ഛാ​യ മാ​റും. ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ആ​റ​ര പ​തി​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ണ്ട്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്റെ ഫ​യ​ലു​ക​ൾ ഏ​റെ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ഉ​ന്ന​ത​ങ്ങ​ളി​ൽ എ​ത്തി​ച്ചാ​ണ് അ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​ത്.

ജി​ല്ല ആ​ശു​പ​ത്രി​ക്ക് 100.50 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യാ​ണ് നാ​ഷ​ണ​ൽ റൂ​റ​ൽ ഹെ​ൽ​ത്ത് മി​ഷ​നി​ൽ പ​ദ്ധ​തി സ​മ​ർ​പ്പി​ച്ച​ത്.13.70 കോ​ടി രൂ​പ ചെ​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ നേ​ര​ത്തേ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​രു​ന്നു. കൂ​ടാ​തെ 1.3 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ധ​ന്വ​ന്ത​രി ഡ​യാ​ലി​സി​സ് സെ​ന്റ​റി​നും പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ജ​ന വി​കാ​സ് കാ​ര്യ​ക്ര​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി ഭ​ര​ണ​സ​മി​തി അം​ഗം എ​ട​യ​ത്ത് ശ്രീ​ധ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ട​പെ​ട​ലു​ക​ൾ ന​ട​ന്ന​ത്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളു​ടെ ആ​ശ്ര​യ കേ​ന്ദ്ര​മാ​ണ് വ​ട​ക​ര ഗ​വ. ജി​ല്ല ആ​ശു​പ​ത്രി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155762/vadakara-district-hospital-building-construction-ulccs)