---
title: "#NCcanal | ഇനി ഞാൻ ഒഴുകട്ടെ; വള്ളിക്കാട് ഭാഗത്ത് എൻ.സി. കനാലിന്റെ തടസ്സങ്ങൾ നീക്കി തുടങ്ങി"
english_title: "#obstructions #NCCanal #been #removed #Vallikad #area"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155780/obstructions-nccanal-been-removed-vallikad-area"
published_at: "2023-10-21T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653388a146dbd_4.jpg"
keywords: []
---

# #NCcanal | ഇനി ഞാൻ ഒഴുകട്ടെ; വള്ളിക്കാട് ഭാഗത്ത് എൻ.സി. കനാലിന്റെ തടസ്സങ്ങൾ നീക്കി തുടങ്ങി

> **Lead Summary:** **വടകര: **നടക്കു താഴ - ചോറോട് കനാലിന്റെ വള്ളിക്കാട് ഭാഗത്തെ പുഞ്ചപ്പാലത്തിന് സമീപം ചെളിനീക്കി തുടങ്ങി. മഴക്കാലത്തെ ദുരിതത്തിന് ഇനിയൊരു അറുതിയാകുമെന്ന വിശ്വാസത്തിലാണ് പ്രദേശവാസികൾ.

## Article Content

**വടകര: **നടക്കു താഴ - ചോറോട് കനാലിന്റെ വള്ളിക്കാട് ഭാഗത്തെ പുഞ്ചപ്പാലത്തിന് സമീപം ചെളിനീക്കി തുടങ്ങി. മഴക്കാലത്തെ ദുരിതത്തിന് ഇനിയൊരു അറുതിയാകുമെന്ന വിശ്വാസത്തിലാണ് പ്രദേശവാസികൾ.

കനാലിൽ വെള്ളമൊഴുക്ക് തടസ്ഥപ്പെടുകയും മത്തത്ത് താ, രയരോത്ത് പാലം, പടവത്തും താഴപ്പാലം എന്നിവിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടാവുന്നത് പതിവായിരുന്നു.

പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി വീടൊഴിയുകയും ചെയ്ത സാഹചര്യത്തിലാണ് ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ, വൈസ് പ്രസിഡൻറ് രേവതി പെരുവാണ്ടിയിൽ, അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, സജിതകുമാരി, മനീഷ് കുമാർ ടി.പി. എന്നിവർ കൊയിലാണ്ടിയിലുള്ള മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിവേദനം നൽകി ആവശ്യപ്പെട്ടതിന്റെ ഭാഗമായുള്ള പ്രവൃത്തിയാണ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155780/obstructions-nccanal-been-removed-vallikad-area)