---
title: "#PARCO | പാർകോ സോക്കർ ലീഗ് സീസൺ 1 ഫുട്ബോൾ ടൂർണമെന്റ് നാളെ "
english_title: "#PARCO #SOCCER #LEAGUE #SEASON1 #FOOTBALL #TOURNAMENT #TOMORROW"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155823/parco-soccer-league-season1-football-tournament-tomorrow"
published_at: "2023-10-21T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533a387d4b65_6.jpg"
keywords: []
---

# #PARCO | പാർകോ സോക്കർ ലീഗ് സീസൺ 1 ഫുട്ബോൾ ടൂർണമെന്റ് നാളെ 

> **Lead Summary:** **വടകര: **പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സംഘടിപ്പിക്കുന്ന നോർത്ത് കേരള ഇന്റർ ഹോസ്പിറ്റൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2023 ഒക്ടോബർ 22ന് വൈകിട്ട് മൂന്നിന് ആയഞ്ചേരി റിലാക്സ് ടറഫിൽ ന‌‌ടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര: **പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സംഘടിപ്പിക്കുന്ന നോർത്ത് കേരള ഇന്റർ ഹോസ്പിറ്റൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2023 ഒക്ടോബർ 22ന് വൈകിട്ട് മൂന്നിന് ആയഞ്ചേരി റിലാക്സ് ടറഫിൽ ന‌‌ടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

> "STRENGTHENING HEALTHCARE RELATIONSHIP THROUGH FOOTBALL" എന്ന ആശയം മുൻനിർത്തികൊണ്ടാണ് വടകരയിൽ പാർകോ ടൂർണമെന്റ് സംഘടിക്കുന്നത്. നാളെ വൈകീട്ട് 3 മണിക്ക് ആയഞ്ചേരി റിലാക്സ് ടർഫിൽ നടക്കുന്ന ടൂർണമെന്റിൽ പാർകോ, മെയ്ത്ര, സീയം, ആശ, ബേബി മെമ്മോറിയൽ (കണ്ണൂർ, കോഴിക്കോട്), ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് (വയനാട്), ആസ്പെയർ, കെയർ & ക്യുവർ, വടകര കോഓപ്പറേറ്റീവ്, ശ്രീചന്ദ് തുടങ്ങിയ ‌‌ടീമുകൾ പങ്കെടുക്കും.

ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ. ദിൽഷാദ് ബാബു, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. നൗഷീദ് അനി ജോയിന്റ് കൺവീനർ ഡോ. ബാസിൽ, പ്രോഗ്രാം കോഓർഡിനേറ്റർ സഫീർ മുഹമ്മദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155823/parco-soccer-league-season1-football-tournament-tomorrow)