---
title: "#Fund | കുടുംബ സഹായ ഫണ്ട്; പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ 1 ലക്ഷം സംഭാവന ഏൽപ്പിച്ചു"
english_title: "#Valiyaveetil #MeethalBabu #Family #Assistance #Fund #Puthur #Govt.HigherSecondary #School #donated #1lakh"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155854/valiyaveetil-meethalbabu-family-assistance-fund-puthur-govthighersecondary-school-donated-1lakh"
published_at: "2023-10-21T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533c201a2e49_9.jpg"
keywords: []
---

# #Fund | കുടുംബ സഹായ ഫണ്ട്; പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ 1 ലക്ഷം സംഭാവന ഏൽപ്പിച്ചു

> **Lead Summary:** **വടകര: **കടമേരിയിലെ പരേതനായ വലിയ വീട്ടിൽ മീത്തൽ ബാബുവിന്റെ അനാഥ കുടുബത്തെ സഹായിക്കാൻ നാട്ടുകാർ രൂപീകരിച്ച കുടുബ സഹായ ഫണ്ടിലേക്ക് പുത്തൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ വടകര സംഭാവന നൽകി.

## Article Content

**വടകര: **കടമേരിയിലെ പരേതനായ വലിയ വീട്ടിൽ മീത്തൽ ബാബുവിന്റെ അനാഥ കുടുബത്തെ സഹായിക്കാൻ നാട്ടുകാർ രൂപീകരിച്ച കുടുബ സഹായ ഫണ്ടിലേക്ക് പുത്തൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ വടകര സംഭാവന നൽകി.

സ്കൂൾ പി ടി എ, സ്റ്റാഫ്, ഹൈസ്ക്കൂൾ വിഭാഗം സ്റ്റാഫ് എന്നിവരിൽ നിന്ന് സമാഹരിച്ച 10,7410 (ഒരു ലക്ഷത്തി ,ഏഴായിരത്തിനാനൂറ്റിപത്ത് രൂപ) കമ്മിറ്റിയെ ഏല്പിച്ചു. ഒക്ടോബർ 30 ന് ഫണ്ട് പൂർത്തികരിച്ച് കുടുംബത്തെ ഏൽപ്പിക്കാനാണ് കമ്മിറ്റി തീരുമാനിച്ചത്.

പുത്തൂർ ഹയർ സെക്കന്ററി സ്കൂളിൽ ചേർന്ന ചടങ്ങിൽ വെച്ച് കുടുംബ സഹായ കമ്മിറ്റിയുടെ രക്ഷാധികാരിയും പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനുമായ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഫണ്ട് ഏറ്റുവാങ്ങി. പി.ടി എ പ്രസിഡൻറ് ജയപ്രകാശ്, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് എം.കെ പ്രമോദ്‌, കുടുംബ സഹായ കമ്മിറ്റി കൺവീനർ രനീഷ് ടി.കെ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155854/valiyaveetil-meethalbabu-family-assistance-fund-puthur-govthighersecondary-school-donated-1lakh)