---
title: "#keralolsavam | വടകര നഗരസഭ കേരളോത്സവത്തിന് തുടക്കമായി"
english_title: "#keralolsavam #Vadakara #Municipality #started "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155914/keralolsavam-vadakara-municipality-started"
published_at: "2023-10-21T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533f8d84b1bb_111.jpg"
keywords: []
---

# #keralolsavam | വടകര നഗരസഭ കേരളോത്സവത്തിന് തുടക്കമായി

> **Lead Summary:** **വടകര: **യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം ഒരുക്കുക അവരിൽ സാഹോദര്യവും സഹകരണബോധവും സഹവർത്തിത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെ വടകര നഗരസഭ കേരളോത്സവത്തിന് തുടക്കമായി.

## Article Content

**വടകര: **യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം ഒരുക്കുക അവരിൽ സാഹോദര്യവും സഹകരണബോധവും സഹവർത്തിത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെ വടകര നഗരസഭ കേരളോത്സവത്തിന് തുടക്കമായി.

ഒക്ടോബർ 21ന് ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തോടുകൂടി പാക്കയിൽ അൾട്ടിമേറ്റ് സ്പോർട്സ് ക്ലബ്ബിൽ വച്ച് തുടക്കം കുറിച്ച കേരളോത്സവ പരിപാടി വിവിധ കായിക മത്സരങ്ങൾക്ക് ശേഷം ഒക്ടോബർ 29ന് കലാ മത്സരങ്ങളോടെ പുത്തൂർ ഹയർ സെക്കൻഡറി സ്കൂളിൽ സമാപനം കുറിക്കും.

വൈസ് ചെയർമാൻ സജീവ് കുമാറിന്റെ അധ്യക്ഷതയിൽ പാക്കയിൽ അൾട്ടിമേറ്റ് ക്ലബ്ബിൽ വെച്ച് കേരളോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി.കെ.പി.ബിന്ദു നിർവഹിച്ചു.

കൗൺസിലർ ശ്രീ.കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി.രാജിത പതേരി , ശ്രീ.എൻ.കെ പ്രഭാകരൻ, ശ്രീമതി.എ.പി.പ്രജിത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. നഗരസഭ കൗൺസിലർമാരും കായിക പ്രേമികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155914/keralolsavam-vadakara-municipality-started)