---
title: "#nationalhighway | ഭൂമി വിട്ടുകൊടുത്തവർക്ക് തിരിച്ചടി; ദേശീയപാതയിലേക്കുള്ള വഴിക്ക് പണം ഈടാക്കുന്നത് അവസാനിപ്പിക്കണം"
english_title: "#stop #charging #access #national #highway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155916/stop-charging-access-national-highway"
published_at: "2023-10-21T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533fcc48aa3b_newww.jpg"
keywords: []
---

# #nationalhighway | ഭൂമി വിട്ടുകൊടുത്തവർക്ക് തിരിച്ചടി; ദേശീയപാതയിലേക്കുള്ള വഴിക്ക് പണം ഈടാക്കുന്നത് അവസാനിപ്പിക്കണം

> **Lead Summary:** **വടകര: **ഭൂമി വിട്ടുകൊടുത്തവർ ഉൾപ്പെടെയുള്ള കച്ചവടക്കാർ, വീട്ടുക്കാർ എന്നിവർക്ക് ദേശീയപാതയിലേക്ക് ഇറങ്ങാനുള്ള വഴിക്ക് 2.8 ലക്ഷം മുതൽ മൂന്നു ലക്ഷം രൂപവരെ അടയ്‌ക്കേണ്ടിവരുന്നത് ഒഴിവാക്കണമെന്ന് ദേശീയ പാത കർമ്മ സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര: **ഭൂമി വിട്ടുകൊടുത്തവർ ഉൾപ്പെടെയുള്ള കച്ചവടക്കാർ, വീട്ടുക്കാർ എന്നിവർക്ക് ദേശീയപാതയിലേക്ക് ഇറങ്ങാനുള്ള വഴിക്ക് 2.8 ലക്ഷം മുതൽ മൂന്നു ലക്ഷം രൂപവരെ അടയ്‌ക്കേണ്ടിവരുന്നത് ഒഴിവാക്കണമെന്ന് ദേശീയ പാത കർമ്മ സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ദേശീയപാതാ വികസനത്തിനു ഭൂമിയേറ്റെടുത്തപ്പോൾ ബന്ധപ്പെട്ടവർ നൽകിയ ഉറപ്പിന്റെ ലംഘനമാണിതെന്നും സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഈ നടപടി നിമിത്തം കെട്ടിട നിർമാണത്തിന് അനുമതി നൽകാനോ പുതിയ കെട്ടിടങ്ങൾക്ക് നമ്പരിട്ട് നൽകാനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കഴിയുന്നില്ല എന്നും യോഗ പറഞ്ഞു.

ജനപ്രതിനിധികളും സർക്കാരും പ്രശ്‌നത്തിൽ ഇടപെടണം, വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി ഐതിഹാസികമായി സമരങ്ങൾ നടന്നിട്ടുള്ള കേരളത്തിൽ അതേ രീതിയിൽ വീണ്ടും സമരം നടത്തേണ്ട സാഹചര്യമാണെന്നും ദേശീയപാതാ നിർമാണത്തിനു ചെലവാകുന്ന പണം സാധാരണക്കാരിൽ നിന്നു തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് യോഗം കുറ്റപ്പെടുത്തി.

ജില്ലാ കൺവീനർ എ ടി മഹേഷ് അദ്ധ്യക്ഷത വഹിച്ചു . പ്രദീപ് ചോമ്പാല, കെ.കുഞ്ഞിരാമൻ, പി ബാബുരാജ്, പി.കെ കുഞ്ഞിരാമൻ, അബു തിക്കോടി, രാമചന്ദ്രൻ പൂക്കാട്, പി.സുരേഷ് , ശ്രീധരൻ മുരാട്, കെ പി അഹമ്മദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155916/stop-charging-access-national-highway)