---
title: "ഇനി ആ ശങ്ക വേണ്ട ; കൈനാട്ടിയില്‍ പൊതു ശൗചാലയം തുറന്നു "
english_title: "vazhyiyooram project chorode grama panchayath "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15595/vazhyiyooram-project-chorode-grama-panchayath"
published_at: "2021-12-11T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b480864fdb6_public toilet .jpg"
keywords: []
---

# ഇനി ആ ശങ്ക വേണ്ട ; കൈനാട്ടിയില്‍ പൊതു ശൗചാലയം തുറന്നു 

> **Lead Summary:** **കൈനാട്ടി: **ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായും, സംസ്ഥാന സര്‍ക്കാറിന്റെ ടെയ്ക്ക് എ ബ്രെയ്ക്ക്, വഴിയോരം പദ്ധതിയുടെ ഭാഗമായ് കൈനാട്ടിയില്‍ പൊതു ശൗചാലയം തുറന്നു.

## Article Content

**കൈനാട്ടി: **ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഭാഗമായും, സംസ്ഥാന സര്‍ക്കാറിന്റെ ടെയ്ക്ക് എ ബ്രെയ്ക്ക്, വഴിയോരം പദ്ധതിയുടെ ഭാഗമായ് കൈനാട്ടിയില്‍ പൊതു ശൗചാലയം തുറന്നു.

യാത്രക്കാരായ സ്ത്രീകളും മറ്റും യാത്രയ്ക്കിടെ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് സര്‍ക്കാര്‍ വഴിയോരം പദ്ധതി ആരംഭിച്ചത്.

പ്രധാന ടൗണുകളില്‍ ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് യാത്രക്കാര്‍ക്ക് സുഖ യാത്രയ്ക്ക് സൗകര്യമൊരുക്കുകയാണ്. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സുധീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ അജീഷ്,സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.മധുസൂദനന്‍, സി.നാരായണന്‍ മാസ്റ്റര്‍, ശ്യാമള പൂവ്വേരി, മെമ്പര്‍മാരായപി.ലിസി, ഷിനിത ചെറുവത്ത്, പ്രസാദ് വിലങ്ങില്‍, സി.ഡി.എസ് ചെയര്‍പെഴ്‌സണ്‍ഷൈജി പ്രമോദ്, ഹരിത കേരള മിഷന്‍ ആര്‍.പി ഷംന, ശുചിത്വമിഷന്‍ ആര്‍.പി സീനത്ത്, സെക്രട്ടറി നിഷ എന്‍ തയ്യില്‍ എന്നിവര്‍ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15595/vazhyiyooram-project-chorode-grama-panchayath)