---
title: "#commemoration | 'സ്നേഹപൂർവ്വം ശോഭീന്ദ്രൻ മാഷ്ക്ക്';  അനുസ്മരണം സംഘടിപ്പിക്കും  "
english_title: "#sincerely #shobhindranmashk #sobhindra's #commemoration #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/156118/sincerely-shobhindranmashk-sobhindras-commemoration-organized"
published_at: "2023-10-22T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65353d8acaaf5_vatakara1.jpg"
keywords: []
---

# #commemoration | 'സ്നേഹപൂർവ്വം ശോഭീന്ദ്രൻ മാഷ്ക്ക്';  അനുസ്മരണം സംഘടിപ്പിക്കും  

> **Lead Summary:** > **വടകര:** ഈയിടെ അന്തരിച്ച കേരള വനം വന്യജീവി ബോർഡ് അംഗവും പരിസ്ഥിതി പ്രവർത്തകനും അധ്യാപകനും ഗ്രന്ഥകർത്താവും പ്രഭാഷകനുമായ പ്രൊഫ. ശോഭീന്ദ്രന്റെ അനുസ്മരണം വടകരയിൽ "സ്നേഹപൂർവ്വം ശോഭീന്ദ്രൻ മാഷ്ക്ക്" എന്ന പേരിൽ നടക്കും.

## Article Content

> **വടകര:** ഈയിടെ അന്തരിച്ച കേരള വനം വന്യജീവി ബോർഡ് അംഗവും പരിസ്ഥിതി പ്രവർത്തകനും അധ്യാപകനും ഗ്രന്ഥകർത്താവും പ്രഭാഷകനുമായ പ്രൊഫ. ശോഭീന്ദ്രന്റെ അനുസ്മരണം വടകരയിൽ "സ്നേഹപൂർവ്വം ശോഭീന്ദ്രൻ മാഷ്ക്ക്" എന്ന പേരിൽ നടക്കും.

ഒക്ടോബർ 25 ബുധനാഴ്ച ഉച്ചയ്ക്കുശേഷം 2. 30ന് വടകര സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഓർമ്മ പെയ്ത്ത്, വിദ്യാർത്ഥി വന്ദനം, പുഷ്പാദരം, കാവ്യ ആദരം, സംഗീത ആദരം, ഓർമ്മ മരം തുടങ്ങിയ പരിപാടികൾ ഉണ്ടാകും.

അനുസ്മരണ പ്രസംഗങ്ങൾ, വിദ്യാർത്ഥികൾ നൽകുന്ന ആദരവ്, ഛായ ചിത്രത്തിന് മുമ്പാകെ പങ്കെടുക്കുന്ന എല്ലാവരും പുഷ്പം അർപ്പിച്ചു കൊണ്ടുള്ള ആദരവ്, കവിത ചൊല്ലിക്കൊണ്ടും ഗാനം ആലപിച്ചും കൊണ്ടുമുള്ള ആദരവ് എന്നിവയാണ് നടക്കുക.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, മാധ്യമപ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിക്കും. പരേതന്റെ സ്മരണയിൽ ഓർമ്മ മരം നടും.

പരിപാടിയിൽ സംബന്ധിക്കാൻ വരുന്ന എല്ലാവരും ഓരോ പൂവ് കയ്യിൽ കരുതണം എന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/156118/sincerely-shobhindranmashk-sobhindras-commemoration-organized)