---
title: "എന്‍.കെ വൈദ്യര്‍ സ്മാരക ട്രസ്റ്റ്   ജീവന്‍ രക്ഷാ പരിശീലനം സംഘടിപ്പിച്ചു"
english_title: " NK Vaidyar Memorial Trust Organized life saving training"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15624/nk-vaidyar-memorial-trust-organized-life-saving-training"
published_at: "2021-12-11T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4a2cd303d5_TRAINING .jpg"
keywords: []
---

# എന്‍.കെ വൈദ്യര്‍ സ്മാരക ട്രസ്റ്റ്   ജീവന്‍ രക്ഷാ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** തിരുവള്ളൂര്‍: എന്‍.കെ വൈദ്യര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ: നേഴ്‌സിംഗ് കോളജിന്റെ സഹായത്തോടെ ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങളെ കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

## Article Content

തിരുവള്ളൂര്‍: എന്‍.കെ വൈദ്യര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ: നേഴ്‌സിംഗ് കോളജിന്റെ സഹായത്തോടെ ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങളെ കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനം ബ്ലോക്ക് പ്രസിഡണ്ട് എം ശ്രീലത ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വി.കെ വിജിത്ത് സ്വാഗതവും ചെയര്‍മാന്‍ കെ.കെ ശങ്കരന്‍ അദ്ധ്യക്ഷവും വഹിച്ചു.

അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.' സജിത്ത് കുമാറിന്റെ നേതൃത്ത്വത്തില്‍ പരിശീലനവും നല്‍കി. 18 യൂണിറ്റുകളില്‍ നിന്നായി 65 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15624/nk-vaidyar-memorial-trust-organized-life-saving-training)