---
title: "ഭക്ഷ്യ ഭദ്രതാനിയമം: താലൂക്ക്  വിജിലന്‍സ് സമിതിയില്‍ അംഗമാകാം"
english_title: " Food Security Act: Taluk Join the Vigilance Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15626/food-security-act-taluk-join-the-vigilance-committee"
published_at: "2021-12-11T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4a7947c76d_FOOD ACT .jpg"
keywords: []
---

# ഭക്ഷ്യ ഭദ്രതാനിയമം: താലൂക്ക്  വിജിലന്‍സ് സമിതിയില്‍ അംഗമാകാം

> **Lead Summary:** വടകര: ദേശീയ ഭക്ഷ്യ ഭദ്രതാനിയമത്തിന്റെ ഭാഗമായുള്ള വടകര താലൂക്ക് തല വിജിലന്‍സ് സമിതിയില്‍ അംഗമാകാന്‍ ഭക്ഷ്യ സുരക്ഷ ഉപഭോക്തൃ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം.

## Article Content

വടകര: ദേശീയ ഭക്ഷ്യ ഭദ്രതാനിയമത്തിന്റെ ഭാഗമായുള്ള വടകര താലൂക്ക് തല വിജിലന്‍സ് സമിതിയില്‍ അംഗമാകാന്‍ ഭക്ഷ്യ സുരക്ഷ ഉപഭോക്തൃ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം.

സമിതിയിലേക്ക് മൂന്നു പേരെ ജില്ലകലക്ടര്‍ നാമനിര്‍ദേശം ചെയ്യും. ഈ പട്ടികയില്‍ ഉള്‍പ്പെടാന്‍ താല്‍പര്യമുള്ള വടകര താലൂക്കിലെ ഭക്ഷ്യ സുരക്ഷ ഉപഭോക്തൃ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ താല്‍പര്യം മൂന്നു ദിവസത്തിനകം രേഖാമൂലം താലൂക്ക് സപ്ലൈ ഓഫിസില്‍ അറിയിക്കണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15626/food-security-act-taluk-join-the-vigilance-committee)