---
title: "കുന്നുമ്മക്കര അക്ഷര സേന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: " Kunnummakkara Akshara Sena Health Awareness class was organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15630/kunnummakkara-akshara-sena-health-awareness-class-was-organized"
published_at: "2021-12-11T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4ac4be7a1e_KP GIRIJA .jpg"
keywords: []
---

# കുന്നുമ്മക്കര അക്ഷര സേന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ഓര്‍ക്കാട്ടേരി: ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കര അക്ഷര സേന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും ഗ്രന്ഥാലയ പരിധിയിലെ ആശാ വര്‍ക്കര്‍മാരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.

## Article Content

ഓര്‍ക്കാട്ടേരി: ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കര അക്ഷര സേന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും ഗ്രന്ഥാലയ പരിധിയിലെ ആശാ വര്‍ക്കര്‍മാരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.

അക്ഷര സേന ചെയര്‍മാന്‍ കെ. എം ബാലന്‍ അധ്യക്ഷനായി. ചടങ്ങിന്റെ ഉത്ഘാടനവും ഉപഹാര സമര്‍പ്പണവും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി ഗിരിജ നിര്‍വഹിച്ചു.

കോവിഡും ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തെ കുറിച്ച് ആയഞ്ചേരി ജെ. എച്ച്. ഐ സന്ദീപ് കുമാര്‍ എം. എം ക്ലാസ്സെടുത്തു.

വാര്‍ഡ് മെമ്പര്‍മാരായ ടി. എന്‍ റഫീഖ്, ടി. കെ രാമകൃഷ്ണന്‍, ഗിരിജ കളരിക്കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു. ആശാ വര്‍ക്കര്‍മാരായ ലിജിന . വി.കെ, ശോഭ.എന്‍.കെ, സവിത . വി.കെ, ചിത്ര.കെ.കെ എന്നിവരെ ആദരിച്ചു. അക്ഷരസേന കണ്‍വീനര്‍ മോഹന്‍ദാസ് പി സ്വാഗതവും സീന പ്രകാശ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15630/kunnummakkara-akshara-sena-health-awareness-class-was-organized)