---
title: "#accident | വടകര മടപ്പള്ളിയിൽ ദേശീയപാതയിൽ വാഹനാപകടം;  ഒരു മരണം ,ഒരാളുടെ നില ഗുരുതരം "
english_title: "#road #accident #national #highway #vadakara #madapalli #12 #people #injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/156408/road-accident-national-highway-vadakara-madapalli-12-people-injured"
published_at: "2023-10-24T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653741e339f45_vatalara.jpg"
keywords: []
---

# #accident | വടകര മടപ്പള്ളിയിൽ ദേശീയപാതയിൽ വാഹനാപകടം;  ഒരു മരണം ,ഒരാളുടെ നില ഗുരുതരം 

> **Lead Summary:** **വടകര : ** വടകര മടപ്പള്ളിയിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. സാലിയ ആണ് മരിച്ചത് . 11 പേർക്ക് പരിക്ക് .

## Article Content

**വടകര : ** വടകര മടപ്പള്ളിയിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. സാലിയ ആണ് മരിച്ചത് . 11 പേർക്ക് പരിക്ക് .

മൂന്ന് പേരെ കോഴിക്കോട് മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം.

ഇന്ന് വെളുപ്പിന് 5 മണിയോടെയാണ് അപകടം നടന്നത്. പാലയിൽ നിന്ന് കാസർകോഡ് മരണാന്തര ചടങ്ങിന് പോയിരുന്നവരാണ് അപകടത്തിൽ പെട്ടത്.

പരിക്കേറ്റ മറ്റുള്ളവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിലാണ്. രക്ഷപ്രവർത്തനത്തിന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ ടി രാജീവൻ നേതൃത്വം നൽകി.

ഫയർ & റെസ്ക്യൂ ഓഫീസർമാരായ സുബൈർ. കെ, ജൈസൽ.ആദർശ് വി കെ, ജാഹിർ. കെ, സഹിർ., അമൽ രാജ്, സാരംഗ്, അർജുൻ ഉം ഹോം ഗാർഡ് സത്യനും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/156408/road-accident-national-highway-vadakara-madapalli-12-people-injured)