---
title: "#fireforce |വടകരയിലെ വാഹനാപകടം; താഴ്ച്ചയിലേക്ക് മറിഞ്ഞ ട്രാവലർലെ യാത്രകർക്കു രക്ഷകരായി ഫയർഫോഴ്സ്"
english_title: "#fire #force #rescued #passengers #traveler#felldown"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/156409/fire-force-rescued-passengers-travelerfelldown"
published_at: "2023-10-24T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653745adadd05_vatalara.jpg"
keywords: []
---

# #fireforce |വടകരയിലെ വാഹനാപകടം; താഴ്ച്ചയിലേക്ക് മറിഞ്ഞ ട്രാവലർലെ യാത്രകർക്കു രക്ഷകരായി ഫയർഫോഴ്സ്

> **Lead Summary:** **വടകര : **മടപ്പള്ളി കോളേജ് സ്റ്റോപ്പിനടുത്ത് ട്രാവലർ വാൻ താഴ്ചയിലേക് മറിഞ്ഞു പരിക്ക് പറ്റിയ 12പേരെ വടകര നിന്നെത്തിയ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി.

## Article Content

**വടകര : **മടപ്പള്ളി കോളേജ് സ്റ്റോപ്പിനടുത്ത് ട്രാവലർ വാൻ താഴ്ചയിലേക് മറിഞ്ഞു പരിക്ക് പറ്റിയ 12പേരെ വടകര നിന്നെത്തിയ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി.

ഇന്ന് വെളുപ്പിന് 5 മണിയോടെയാണ് അപകടം നടന്നത്. പാലായിൽ നിന്ന് വെള്ളരിക്കുണ്ടിലെ മരണ വീട്ടിലെക്കു പുറപ്പെട്ട 12 പേരടങ്ങിയ സംഗമാണ് അപകടത്തിൽപെട്ടത്.

സേനയുടെ 2 വാഹനത്തിലും. 108 ആംബുലനസിലും ആണ് പരിക്കെട്ടവരെ വടകര ഗവണ്മെന്റ് ഹോസ്പിറ്റലിലും പാർക്കോ ഹോസ്പിറ്റലിലും എത്തിച്ചു.. രക്ഷപ്രവർത്തനത്തിന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ ടി രാജീവൻ നേതൃത്വം നൽകി.

ഫയർ & റെസ്ക്യൂ ഓഫീസർമാരായ സുബൈർ. കെ, ജൈസൽ.ആദർശ് വി കെ, ജാഹിർ. കെ, സഹിർ., അമൽ രാജ്, സാരംഗ്, അർജുൻ ഉം ഹോം ഗാർഡ് സത്യനും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/156409/fire-force-rescued-passengers-travelerfelldown)