---
title: "#vijayadashami | വിജയ ദശമി; ആദ്യാക്ഷരം കുറിക്കാൻ ലോകനാർ കാവിൽ എത്തിയത് നിരവധി കുരുന്നുകൾ "
english_title: "#vijaya Dashami; Many children came to Loknar Kav to write their first letter"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/156510/vijaya-dashami-many-children-came-to-loknar-kav-to-write-their-first-letter"
published_at: "2023-10-24T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65379186189ae_vatakara_news_4.jpg"
keywords: []
---

# #vijayadashami | വിജയ ദശമി; ആദ്യാക്ഷരം കുറിക്കാൻ ലോകനാർ കാവിൽ എത്തിയത് നിരവധി കുരുന്നുകൾ 

> **Lead Summary:** **വടകര : ** വിജയദശമി നാളിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ലോകനാർ കാവിൽ എത്തിയത് നിരവധി കുരുന്നുകൾ.

## Article Content

**വടകര : ** വിജയദശമി നാളിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ലോകനാർ കാവിൽ എത്തിയത് നിരവധി കുരുന്നുകൾ.

ചടങ്ങ് ഏർപ്പെടുത്തിയ മറ്റുള്ള ക്ഷേത്രങ്ങളിലൊക്കെയും നല്ല തിരക്ക് അനുഭവപ്പെട്ടു. അറിവിന്റെ അക്ഷര ലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ചുയർത്താൻ രക്ഷിതാക്കളും കൂടെ എത്തി.

ലോകനാർകാവിൽ പുലർച്ചെ തന്നെ കുട്ടികളെത്തിയിരുന്നു.

വടകര ഭഗവതി കോട്ടക്കൽ ക്ഷേത്രം,എടച്ചേരി കളിയാം വെള്ളി ഭഗവതി ക്ഷേത്രം,അരൂർ മഹാവിഷ്ണു ക്ഷേത്രം, കല്ലുമ്പുറം വലിയ കുളങ്ങര ശാസ്താ ഭഗവതി ക്ഷേത്രം, കോട്ടയുള്ളതിൽ ശിവക്ഷേത്രം,പെരുമുണ്ടച്ചേരി അമ്പലപറമ്പ് ഭഗവതി വേട്ടക്കൊരുമകൻ ക്ഷതം,

മടപ്പള്ളി അറക്കൽ ക്ഷേത്രം,കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രം,കണ്ണമ്പത്ത്കര എടക്കണ്ടി ഭഗവതി ക്ഷേത്രം,വിലാതപുരം താനാരി ഭഗവതി ക്ഷേത്രം,ഉൾപ്പെടെ താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ കുട്ടികളെ എഴുത്തിനിരുത്തി.

മഹാനവമി നാളിൽ ആയുധ,വാഹന പൂജ,ഗ്രന്ഥ പൂജ എന്നിവയുമുണ്ടായിരുന്നു. ഇതിനും വലിയ തിരക്കനുഭവപ്പെട്ടു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/156510/vijaya-dashami-many-children-came-to-loknar-kav-to-write-their-first-letter)