---
title: "#eveningstrike |വടകര മുനിസിപ്പാലിറ്റിയിലെ പൂവാടിഗേറ്റ്; അടിപ്പാത നിർമാണ പ്രവൃത്തി ഉടൻ പൂർത്തിയാക്കണം"
english_title: "#poovadigate #vadakara #municipality #construction #underpass #completed #soon"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/156524/poovadigate-vadakara-municipality-construction-underpass-completed-soon"
published_at: "2023-10-24T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537a206b59cc_vatakara_5.jpg"
keywords: []
---

# #eveningstrike |വടകര മുനിസിപ്പാലിറ്റിയിലെ പൂവാടിഗേറ്റ്; അടിപ്പാത നിർമാണ പ്രവൃത്തി ഉടൻ പൂർത്തിയാക്കണം

> **Lead Summary:** **വടകര : ** മുനിസിപാലിറ്റിയിലെ പൂവാടിഗേറ്റ് അടിപ്പാത നിർമാണ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 ഒക്ടോബർ 29 ന്ഗേറ്റ് പരിസരത്ത് സായാഹ്നധർണ സംഘടിപ്പിക്കും.

## Article Content

**വടകര : ** മുനിസിപാലിറ്റിയിലെ പൂവാടിഗേറ്റ് അടിപ്പാത നിർമാണ പ്രവൃത്തി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 ഒക്ടോബർ 29 ന്ഗേറ്റ് പരിസരത്ത് സായാഹ്നധർണ സംഘടിപ്പിക്കും.

കെ.കെ.രമ എംഎൽഎ ധർണ ഉദ്ഘാടനം ചെയ്യും. ആധുനിക സംവിധാനങ്ങൾ ഏറെയുള്ള ഇക്കാലത്ത് ആറു മാസം കൊണ്ട് ചെയ്തുതീർക്കേണ്ട പ്രവൃത്തിയാണ് രണ്ടര വർഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ കിടക്കുന്നത്.

ഈ ഒക്ടോബർ 31നുള്ളിൽ അടിപ്പാത ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നാണ് കഴിഞ്ഞ ഏപ്രിലിൽ റെയിൽവെ അധികൃതർ നൽകിയ ഉറപ്പ്.

സമീപത്തെ പ്രദേശത്തുകാർ വിവിധ പ്രദേശങ്ങളിലേക്ക് പോകാൻ ആശ്രയിക്കുന്ന റോഡാണ് അടിപ്പാത നിർമാണം കാരണം അനിശ്ചിതമായി നിശ്ചലമായിരിക്കുന്നത്.

അടിപ്പാതക്ക് അനുയോജ്യമായ സ്ഥലമാണോ എന്ന കാര്യത്തിൽ വിദഗ്ധ പരിശോധന നടത്താൻ പോലും അധികൃതർ തയ്യാറായിരുന്നില്ല.

ഈ പ്രദേശത്തുകാർ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹാരമാവാതെ തുടരുന്ന സാഹചര്യത്തിലാണ് അടിപ്പാതയുടെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 29 ന് വൈകുന്നേരം മൂന്ന് മണിക്ക് ധർണ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/156524/poovadigate-vadakara-municipality-construction-underpass-completed-soon)