---
title: "#navakeralasadas | നവകേരള സദസ്സ് -ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി പി എ മുഹമ്മദ് റിയാസ് മേമുണ്ടയിൽ"
english_title: "#new #kerala #audience #minister #pamuhammadriaz #memunda #assess #preparations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/156585/new-kerala-audience-minister-pamuhammadriaz-memunda-assess-preparations"
published_at: "2023-10-24T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537d988d3848_vatakaranew11.jpg"
keywords: []
---

# #navakeralasadas | നവകേരള സദസ്സ് -ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി പി എ മുഹമ്മദ് റിയാസ് മേമുണ്ടയിൽ

> **Lead Summary:** **വടകര : ** നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി പി എ മുഹമ്മദ് റിയാസ് മേമുണ്ടയിൽ എത്തി.

## Article Content

**വടകര : ** നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി പി എ മുഹമ്മദ് റിയാസ് മേമുണ്ടയിൽ എത്തി.

നവംബർ 24ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസുമായി ബന്ധപ്പെട്ട് രൂപീകരിച്ച സബ് കമ്മിറ്റികളുടെ ചെയർമാൻമാരുടെയും കൺവീനർമാരുടെയും യോഗം മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു.

ഓരോ സബ് കമ്മിറ്റി പ്രതിനിധിയും ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഭാവി പ്രവർത്തനങ്ങളുടെ സമയക്രമങ്ങൾ നിശ്ചയിച്ചു.

പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ യോഗത്തിൽ അറിയിച്ചു.

പരിപാടി സംബന്ധിച്ച പ്രചാരണം ശക്തമാക്കാനും യോഗത്തിൽ തീരുമാനിച്ചു. മുൻ എംഎൽഎ കെ കെ ലതിക ,വിദ്യാകരണം കോഴിക്കോട് ജില്ല കോഡിനേറ്റർ വിനോദ്,ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സബ് കമ്മിറ്റി ചെയർമാൻമാർ , കൺവീനർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/156585/new-kerala-audience-minister-pamuhammadriaz-memunda-assess-preparations)