---
title: "#keralolsavam | വടകര നഗരസഭ കേരളോത്സവം; ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു"
english_title: "#vadakara #municipality #keralolsavam #dipashikha #procession #organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/156746/vadakara-municipality-keralolsavam-dipashikha-procession-organized"
published_at: "2023-10-25T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538c381dd123_vatakara_1.jpg"
keywords: []
---

# #keralolsavam | വടകര നഗരസഭ കേരളോത്സവം; ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **വടകര നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു.

## Article Content

**വടകര: **വടകര നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു.

പെരുവാട്ടും താഴ വോളിബോൾ താരവും കാലിക്കറ്റ് യൂണിവേഴ്സിറ്റി കളിക്കാരനുമായ സദാനന്ദന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും അദ്ദേഹത്തിന്റെ പ്രിയ പത്നി ഉമാദേവി ദീപ ശിഖ കൊളുത്തി നൽകി .

മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദുഏറ്റുവാങ്ങി. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പ്രോജക്ട് ആയ ദിശയിലെ താരങ്ങൾ പെരുവട്ടംതാഴ പ്രദേശത്തെ കുട്ടികൾ ,നാട്ടുകാർ ,കോച്ചുമാർ, കൗൺസിലർമാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ദീപശിഖാ പ്രയാണം ദേശീയപാത വഴി പുതിയ ബസ്റ്റാൻഡ് എടോടി പഴയ ബസ്റ്റാൻഡ് വഴി നഗരസഭയുടെ ഉടമസ്ഥതയിലുള്ള താഴെയങ്ങാടി സൊസൈറ്റി ഗ്രൗണ്ടിൽ എത്തിച്ചേർന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/156746/vadakara-municipality-keralolsavam-dipashikha-procession-organized)