---
title: "#KSEB | കെ.എസ്.ഇ.ബി; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വിജയകരമാക്കി വടകര ബീച്ച് സെക്ഷൻ"
english_title: "#KSEB #Vadakara #beach #section #made #success #onetime #settlement #scheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157064/kseb-vadakara-beach-section-made-success-onetime-settlement-scheme"
published_at: "2023-10-26T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a2c78d841b_222.jpg"
keywords: []
---

# #KSEB | കെ.എസ്.ഇ.ബി; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വിജയകരമാക്കി വടകര ബീച്ച് സെക്ഷൻ

> **Lead Summary:** **വടകര: **കെ.എസ്.ഇ.ബിയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (ഒ.ടി.എസ്) വിജകരമാക്കികൊണ്ട് വടകര ബീച്ച് സെക്ഷൻ ഓഫീസ്. ഒറ്റത്തവണ കുടിശ്ശിക പിരിച്ചെടുക്കുന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.

## Article Content

**വടകര: **കെ.എസ്.ഇ.ബിയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (ഒ.ടി.എസ്) വിജകരമാക്കികൊണ്ട് വടകര ബീച്ച് സെക്ഷൻ ഓഫീസ്. ഒറ്റത്തവണ കുടിശ്ശിക പിരിച്ചെടുക്കുന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.

ഈ ലക്ഷ്യം തീർപ്പാക്കികൊണ്ട് വടകര ബീച്ച് സെക്ഷനിലെ ഉപഭോക്താവായ അഫ്സൽ എന്നിവരിൽ കുടിശ്ശിക പിരിച്ചെടുക്കുന്നതിന് അസി. എക്സിക്ക്യൂട്ടിവ് എൻജിനിയർ ഉത്ര സേനൻ, മുൻ അസി.എൻജിനീയർ വിനോദൻ കെ, സൂപ്രണ്ട് സന്ധ്യാ റാണി ഓവർസിയർ രജിത്ത് സി. കെ എന്നിവർ നേതൃത്വം നൽകി.

പ്രവർത്തനത്തിന്റെ ഫലമായി നിലവിലെ കുടിശ്ശികയായ 739802/- രൂപ ഒ.ടി.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി 219850/- രൂപയായി തീർപ്പാക്കി വടകര ബീച്ച് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ അടച്ചു. കുടിശ്ശിക അസിസ്റ്റൻറ് എഞ്ചിനിയർ ബെൻസി, സീനിയർ സൂപ്രണ്ടൻറ് സന്ധ്യാറാണി, ഓവർസിയർ രജിത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157064/kseb-vadakara-beach-section-made-success-onetime-settlement-scheme)