---
title: "#fund | ഫണ്ട് അനുവദിച്ചതിൽ വിവേചനം; ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി"
english_title: "#Discrimination #allocation #funds #LDF #members #left #Ayanchery #GramPanchayat #Governing #Council #meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157100/discrimination-allocation-funds-ldf-members-left-ayanchery-grampanchayat-governing-council-meeting"
published_at: "2023-10-26T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a488a3e1d8_333.jpg"
keywords: []
---

# #fund | ഫണ്ട് അനുവദിച്ചതിൽ വിവേചനം; ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ഗ്രാമപഞ്ചായത്തുകൾക്ക് 2023 - 24 ബഡ്ജറ്റിൽ നീക്കിവെച്ച റോഡ് മെയ്ന്റനൻസ് ഗ്രാന്റിൽ മാറ്റം വരുത്തിയതിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്തിന് കുറവ് വന്ന സംഖ്യ ക്രമാതീതമായി മാറ്റം വരുത്താതെ എൽഡിഎഫ് മെമ്പർമാരുടെ വാർഡുകൾ കൂടുതലായും, യുഡിഎഫ് മെമ്പർമാരുടെ വാർഡുകൾ കുറവും ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ വിയോജനകുറുപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയത്.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് എൽഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ഗ്രാമപഞ്ചായത്തുകൾക്ക് 2023 - 24 ബഡ്ജറ്റിൽ നീക്കിവെച്ച റോഡ് മെയ്ന്റനൻസ് ഗ്രാന്റിൽ മാറ്റം വരുത്തിയതിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്തിന് കുറവ് വന്ന സംഖ്യ ക്രമാതീതമായി മാറ്റം വരുത്താതെ എൽഡിഎഫ് മെമ്പർമാരുടെ വാർഡുകൾ കൂടുതലായും, യുഡിഎഫ് മെമ്പർമാരുടെ വാർഡുകൾ കുറവും ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ വിയോജനകുറുപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയത്.

ഏഴ് എൽഡിഎഫ് വാർഡുകൾ ഉള്ളതിൽ നാല് എണ്ണത്തിൽ ഫണ്ട് കുറച്ചപ്പോൾ പത്ത് യുഡിഎഫ് വാർഡുകളിൽ രണ്ട് എണ്ണത്തിൽ മാത്രമാണ് ഫണ്ട് കുറച്ചിരുന്നത്. സർക്കാർ ഈ വർഷം റോഡ് മെയ്ന്റനൻസ് ഫണ്ട് അനുവദിച്ചത് ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനവും അവരുടെ ആസ്ഥിരജിസ്റ്ററിൽ ഉൾപ്പെട്ട റോഡുകളുടെ എണ്ണവും നീളുവും കാണിച്ച് അവർ നൽകിയ ഡാറ്റയുടെ അടിസ്ഥാനത്തിലായിരുന്നതു കൊണ്ട്തന്നെ കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചതിനേക്കാൾ 200 ശതമാനത്തിലധികം വർദ്ധനവ് ഈ വർഷം ഉണ്ടായിരുന്നു.

ആയഞ്ചേരി പഞ്ചായത്തിന് ഈ വർഷം അനുവദിച്ചത് 3,47,61,000 രൂപയായിരുന്നു. താറുമാറായ എല്ലാ റോഡുകൾക്കും പണം നീക്കിവെച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടും നാല്പത്തി ആറ് ലക്ഷം രൂപ ബാക്കിയായിരുന്നു. സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകൾക്ക് കഴിഞ്ഞ വർഷം സ്പിൽ ഓവറായി മാറ്റിയ റോഡുകൾക്ക് ഫണ്ട് മാറ്റി വെക്കാൻ സംഖ്യ തികയാതെ വന്നപ്പോഴാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്മാരുടേയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ ഭാരവാഹികളുടേയും യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ അലോക്കേഷനിൽ മാറ്റം വരുത്തിയിരുന്നത്.

പ്രോജറ്റിൽ മാറ്റം വരുത്താതെ ബഹുവർഷ പ്രൊജക്ടുകളാക്കി മാറ്റി പ്രശ്നം പരിഹരിക്കാമെന്നും മാറ്റം വരുത്തുകയാണെങ്കിൽ നിലവിൽ വാർഡുകളിൽ അനുവദിച്ച ഫണ്ടിന്റെ ക്രമാതീതമായി കുറവ് വരുത്തണമെന്ന എൽഡിഎഫ് മെമ്പർമാരുടെ അഭിപ്രായം പരിഗണിക്കാതെ നേരത്തേ തയ്യാറാക്കി കൊണ്ടുവന്ന ലിസ്റ്റ് വായിച്ച് യോഗം അവസാനിച്ചു എന്ന അധ്യക്ഷന്റെ പ്രഖ്യാപനത്തിനെതിരെയാണ് എൽ ഡി എഫ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയത്.

പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, മെമ്പർമാരായ സജിത്ത് ടി, ശ്രീലത എൻ.പി, സുധ സുരേഷ്, പി.രവീന്ദ്രൻ, ലിസ പുനയം കോട്ട് എന്നിവർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157100/discrimination-allocation-funds-ldf-members-left-ayanchery-grampanchayat-governing-council-meeting)