---
title: "#inaugurated | പി ഹരീന്ദ്രനാഥ് രചിച്ച മഹാത്മാഗാന്ധി കാലവും കർമപർവവും 1869-1915; സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്തു"
english_title: "#Mahatma #Gandhi #Kalam #Karma #Parvam #1869-1915 #PHarindranath #SuhrudSangam #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157114/mahatma-gandhi-kalam-karma-parvam-1869-1915-pharindranath-suhrudsangam-inaugurated"
published_at: "2023-10-26T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a56f41e41b_4wer.jpg"
keywords: []
---

# #inaugurated | പി ഹരീന്ദ്രനാഥ് രചിച്ച മഹാത്മാഗാന്ധി കാലവും കർമപർവവും 1869-1915; സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വടകര: ** പി ഹരീന്ദ്രനാഥ് രചിച്ച മഹാത്മാഗാന്ധി കാലവും കർമപർവവും 1869-1915 എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മത്തിൻ്റെ മുന്നോടിയായി കല്ലേരിയിൽ ചേർന്ന സുഹൃദ് സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.ടി ദിനേശ് മുഖ്യപ്രഭാഷണം നടത്തി.

## Article Content

**വടകര: ** പി ഹരീന്ദ്രനാഥ് രചിച്ച മഹാത്മാഗാന്ധി കാലവും കർമപർവവും 1869-1915 എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മത്തിൻ്റെ മുന്നോടിയായി കല്ലേരിയിൽ ചേർന്ന സുഹൃദ് സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.ടി ദിനേശ് മുഖ്യപ്രഭാഷണം നടത്തി.

പൊയിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി. പി രവീന്ദ്രൻ, ടി.പി ദാമോദരൻ, പി.കെ ബാലൻ, വി ബാലൻ, കെ ശ്രീജിലാൽ, മണിയലത്ത് സുരേഷ് ബാബു, എം സദാനന്ദൻ, ടി.പി റഷീദ് തുടങ്ങിയവർ സംസാരിച്ചു. വി.ടി. ബാലൻ സ്വാഗതവും ഡോ: കെ.എം. ഭരതൻ നന്ദിയും പറഞ്ഞു.

പുസ്തക പ്രചരണത്തിനായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ ഒ രമേശൻ (ചെയർമാൻ), പി.കെ ബാലൻ, നാസർ മരുതിയാട്ട് (വൈസ് ചെയർമാൻ), അനീഷ് എം (കൺവീനർ), സുരേഷ് ബാബു മണിയലത്ത്, വിജേഷ് വി പി (ജോ. കൺവീനർ), സദാനന്ദൻ മണിയോത്ത് (ട്രഷറർ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157114/mahatma-gandhi-kalam-karma-parvam-1869-1915-pharindranath-suhrudsangam-inaugurated)