---
title: "#spc | സ്റ്റുഡന്റ് പൊലീസ്; മടപ്പള്ളി ഗവ. ഹയർ സെക്കണ്ടറിയിൽ പാസ്സിംഗ് ഔട്ട് പരേഡ് "
english_title: "#Student #Police #Madapally #Govt. #PassingOut #Parade #Higher #Secondary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157122/student-police-madapally-govt-passingout-parade-higher-secondary"
published_at: "2023-10-26T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a5f78c3103_55.jpg"
keywords: []
---

# #spc | സ്റ്റുഡന്റ് പൊലീസ്; മടപ്പള്ളി ഗവ. ഹയർ സെക്കണ്ടറിയിൽ പാസ്സിംഗ് ഔട്ട് പരേഡ് 

> **Lead Summary:** **വടകര: ** ചിട്ടയോടെ ചുവടൊപ്പിച്ച് അവർ മാർച്ച് ചെയ്തു. മടപ്പള്ളി ഗവ. ഹയർ സെക്കണ്ടറിയിൽ സ്റ്റുഡന്റ് പൊലീസ് പാസ്സിംഗ് ഔട്ട് പരേഡ് ശ്രദ്ധേയമായി.

## Article Content

**വടകര: ** ചിട്ടയോടെ ചുവടൊപ്പിച്ച് അവർ മാർച്ച് ചെയ്തു. മടപ്പള്ളി ഗവ. ഹയർ സെക്കണ്ടറിയിൽ സ്റ്റുഡന്റ് പൊലീസ് പാസ്സിംഗ് ഔട്ട് പരേഡ് ശ്രദ്ധേയമായി.

ജി.വി എച്ച്. എസ്.എസ് മടപ്പള്ളി സ്‌കൂളിന്റെ എസ്.പി.സി. സൂപ്പർ സീനിയർ 2021-23 ബാച്ച് പാസ്റ്റിംഗ് ഔട്ട് പരേഡ് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. സ്‌കൂളിന്റെ അഞ്ചാമത്തെ ബാച്ച് പാസ്സിംഗ് ഔട്ടാണ് നടന്നത്. പരേഡിൽ പ്രമോദ് പി ഡി.വൈ.എസ്.പി ഡിസിബി കോഴിക്കോട് റൂറൽ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു.

ചടങ്ങിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ എച്.എം. രാജീവൻ എൻ പി കേഡറ്റുകൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. നിഹാരിക നയിച്ച സ്കൂൾ ബാൻഡ് ടീം ഒരുക്കിയ താളം പരേഡിന് മാറ്റുകൂട്ടി.

പരിപാടിയിൽ വി.എച്.എസ്.സി പ്രിൻസിപ്പൽ ജയപ്രകാശൻ ടി.കെ., എച്.എസ്.എസ്.പ്രിൻസിപ്പൽ സുധീഷ് പി.പി., പിടിഎ പ്രസിഡന്റ് സുനീഷ് തയ്യിൽ, ചോമ്പാല പോലീസ് സ്റ്റേഷൻ എസ്.ഐ. രാജേഷ്, വടകര എ ഡി എൻ ഒ അജയകുമാർ, ദീപു സി.എസ്. സിഐ, കോസ്റ്റൽ പോലീസ് സ്‌റ്റേഷൻ വടകര എ.എസ്.ഐ. ഷൈനി, ഡിഐമാരായ രമ്യ, ലിനീഷ്, ഷമീർ, പ്രബീഷ് സി.പി.ഒ മഹേഷ് കുമാർ, ഷൈനി ടി.ടി, മുസ്തഫ, ബബീഷ് എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157122/student-police-madapally-govt-passingout-parade-higher-secondary)