---
title: "#Fishfarmingproject | ആയഞ്ചേരിയിൽ 130 കർഷകർക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു"
english_title: "#Fish #farming #project #were #distributed #130 #farmers #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157194/fish-farming-project-were-distributed-130-farmers-ayanchery"
published_at: "2023-10-26T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653aa21725892_66.jpg"
keywords: []
---

# #Fishfarmingproject | ആയഞ്ചേരിയിൽ 130 കർഷകർക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

> **Lead Summary:** **ആയഞ്ചേരി: ** കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി ആയഞ്ചേരിയിൽ 130 കർഷകർക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയതു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി: ** കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി ആയഞ്ചേരിയിൽ 130 കർഷകർക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയതു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് ഉൾനാടൻ മത്സ്യ കൃഷി വ്യാപനം ലക്ഷ്യം വെച്ച് കൊണ്ട് മുറ്റത്തൊരു മീൻ തോട്ടം നടപ്പാക്കിയെന്നും 17 പേർക്ക് ആനുകൂല്യം നൽകിയെന്നും ഈ വർഷവും പദ്ധതിക്ക് ഫണ്ട് വെച്ചിട്ടുണ്ടെന്നും പ്രസിഡണ്ട് പറഞ്ഞു. ചടങ്ങിൽ സ്ഥിരം സമിതി ചെയർമാൻ ടി വി കുഞ്ഞിരാമൻ മാസ്റ്റർ, മെമ്പർമാരായ സി എം നജ്മുന്നീസ, ടി കെ ഹാരിസ് മാസ്റ്റർ, എൻ അബ്ദുൾ ഹമീദ്, മത്സ്യ കർഷകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157194/fish-farming-project-were-distributed-130-farmers-ayanchery)