---
title: "#NMMS | വൈബ്; എൻ.എം.എം.എസ് പരിശീലന ക്ലാസുകൾ 29 മുതൽ "
english_title: "#Vibe #NMMS #training #classes #from #29"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157377/vibe-nmms-training-classes-from-29"
published_at: "2023-10-27T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b9eb660296_7.jpg"
keywords: []
---

# #NMMS | വൈബ്; എൻ.എം.എം.എസ് പരിശീലന ക്ലാസുകൾ 29 മുതൽ 

> **Lead Summary:** **വടകര: **കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻഎംഎംഎസ്) പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'വൈബിന്റെ' നേതൃത്വത്തിൽ മുൻ വർഷത്തിലേതെന്നപോലെ ഈ വർഷവും പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

## Article Content

**വടകര: **കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻഎംഎംഎസ്) പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'വൈബിന്റെ' നേതൃത്വത്തിൽ മുൻ വർഷത്തിലേതെന്നപോലെ ഈ വർഷവും പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

വടകര മണ്ഡലത്തിൽ താമസിക്കുകയും/ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുകയും ചെയ്യുന്ന മുഴുവൻ പരീക്ഷാർത്ഥികൾക്കുമായാണ് ക്ലാസ്സുകൾ ഒരുക്കിയിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് എത്തിച്ചേരാനുള്ള സൗകര്യാർത്ഥം വടകര ബി.ഇ.എം ഹയർസെക്കൻഡറി സ്കൂളിലും ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹാളിലുമായി മണ്ഡലത്തിൽ രണ്ട് കേന്ദ്രങ്ങളിലായാണ് ക്ലാസുകൾ നടക്കുക.

ഒക്ടോ: 29 ഞായറാഴ്ച കാലത്ത് 9:30ന് ക്ലാസുകൾ ആരംഭിക്കും. റജിസ്ട്രേഷൻ ലിങ്ക്:[ https://cutt.ly/YwWBZAwE](https://cutt.ly/YwWBZAwE)

രജിസ്റ്റർ ചെയ്യാൻ വിട്ടുപോയകുട്ടികൾ കൂടുതൽ വിശദാംശങ്ങൾക്കായി താഴെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

ഫോൺ : 91 91888 57597 / 0496 2512020

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157377/vibe-nmms-training-classes-from-29)