---
title: "#LiteratureFestival | കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബറിൽ വടകരയിൽ"
english_title: "#Kadthanadu #Literature #Festival #Vadakara #December"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157426/kadthanadu-literature-festival-vadakara-december"
published_at: "2023-10-27T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bc970bb02e_newwwwwwww.jpg"
keywords: []
---

# #LiteratureFestival | കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡിസംബറിൽ വടകരയിൽ

> **Lead Summary:** **വടകര: **കടത്തനാടിന്റെ സാംസ്കാരിക പൈതൃകം വിളംബരം ചെയ്യുന്ന കടത്തനാട് സാഹിത്യോത്സവത്തിന്റെ ആദ്യപതിപ്പ് ഡിസംബർ 16, 17 തീയതികളിൽ വടകര ടൗൺഹാളിൽ നടക്കും. ശശി തിരൂർ എംപി, രാമചന്ദ്ര ഗുഹ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം മുകുന്ദൻ, സക്കറിയ എം എൻ കാരശ്ശേരി, സി വി ബാലകൃഷ്ണൻ, ജോയ് മാത്യു തുടങ്ങിയ കേരളത്തിലെയും ദേശീയതലത്തിലെയും അറിയപ്പെടുന്ന സാഹിത്യ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും.

## Article Content

**വടകര: **കടത്തനാടിന്റെ സാംസ്കാരിക പൈതൃകം വിളംബരം ചെയ്യുന്ന കടത്തനാട് സാഹിത്യോത്സവത്തിന്റെ ആദ്യപതിപ്പ് ഡിസംബർ 16, 17 തീയതികളിൽ വടകര ടൗൺഹാളിൽ നടക്കും. ശശി തിരൂർ എംപി, രാമചന്ദ്ര ഗുഹ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം മുകുന്ദൻ, സക്കറിയ എം എൻ കാരശ്ശേരി, സി വി ബാലകൃഷ്ണൻ, ജോയ് മാത്യു തുടങ്ങിയ കേരളത്തിലെയും ദേശീയതലത്തിലെയും അറിയപ്പെടുന്ന സാഹിത്യ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും.

പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന കലാവിരുന്ന് പരിപാടിയുടെ ഭാഗമായി നടക്കും. കടത്തനാടിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന സാംസ്കാരിക ഘോഷയാത്രയും പരിപാടിയുടെ ഭാഗമായി നടത്തപ്പെടും. ലിറ്ററേച്ചർ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ വി ടി മുരളിക്ക് നൽകി പ്രകാശനം നിർവഹിച്ചു.

ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ അഡ്വ.ഐ മൂസ അധ്യക്ഷത വഹിച്ചു,രാജേന്ദ്രൻ എ ടത്തുംകര, മനയത്ത് ചന്ദ്രൻ, പുറന്തോടത് സുകുമാരൻ, സി ജെ ജോർജ്, സതീശൻ എട കുടി ,ലത്തീഫ് കല്ലറയിൽ,ടി എച്ച് വിജയരാഘവൻ, പി പി രാജൻ,ശശികുമാർ പുറമേരി ,സതീശൻ കുരിയാടി ,പ്രൊഫ. കെ സി വിജയരാഘവൻ, സോമൻ മുതുവന സുനി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157426/kadthanadu-literature-festival-vadakara-december)