---
title: "#inauguration | കുറ്റ്യാടി ജനകീയ ശാസ്ത്രീയ നെല്‍കൃഷി പദ്ധതി തിങ്കളാഴ്ച മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും"
english_title: "#Minister #PPrasad #inauguration #Kuttyadi #People's #Scientific #Rice #Farming #Project #Monday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157431/minister-pprasad-inauguration-kuttyadi-peoples-scientific-rice-farming-project-monday"
published_at: "2023-10-27T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bcc1c2a1ac_12.jpg"
keywords: []
---

# #inauguration | കുറ്റ്യാടി ജനകീയ ശാസ്ത്രീയ നെല്‍കൃഷി പദ്ധതി തിങ്കളാഴ്ച മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും

> **Lead Summary:** **വടകര: ** ശാസ്ത്രീയ നെല്‍കൃഷി പദ്ധതിയുടെ കുറ്റ്യാടി നിയോജക മണ്ഡലം തല ഉദ്ഘാടനം 30 ന് മന്ത്രി പി പ്രസാദ് നിര്‍വ്വഹിക്കുമെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മണ്ഡലത്തിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ ആയിരം ഏക്കറില്‍ നെല്‍കൃഷി ശാസ്ത്രീയമായി ചെയ്യാനാണ് ആദ്യ പദ്ധതി.

## Article Content

**വടകര: ** ശാസ്ത്രീയ നെല്‍കൃഷി പദ്ധതിയുടെ കുറ്റ്യാടി നിയോജക മണ്ഡലം തല ഉദ്ഘാടനം 30 ന് മന്ത്രി പി പ്രസാദ് നിര്‍വ്വഹിക്കുമെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മണ്ഡലത്തിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ ആയിരം ഏക്കറില്‍ നെല്‍കൃഷി ശാസ്ത്രീയമായി ചെയ്യാനാണ് ആദ്യ പദ്ധതി.

കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങളും ടൂറിസം സാധ്യതകളും സംയോജിപ്പിച്ച് പരമാവധി വികസനം ഉറപ്പ് വരുത്താനായി കുറ്റ്യാടി മണ്ഡലം കൃഷി-ടൂറിസം വികസന സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പല തലങ്ങളിലായുള്ള കൂടിയാലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ഒരു സമഗ്ര കാര്‍ഷിക വികസന പദ്ധതി തയ്യാറാക്കുകയായിരുന്നു.

ഒരു ഹെക്ടറില്‍ നിന്ന് 6 ടണ്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ 3 ടണ്ണിന് താഴെയാണ് ലഭിക്കുന്നത്. കഷി വകുപ്പ്,മണ്ണ് ജല സംരക്ഷണ വകുപ്പ്, ജലസേചന വകുപ്പ്, കൃഷി എഞ്ചിനിയറിങ്ങ്, ഇന്‍ഷൂറന്‍സ് വിഭാഗം, കൃഷി വിജ്ഞാന കേന്ദ്രം, സഹകരണ സംഘങ്ങള്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്നിവയുടെ കൂട്ടായസഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് എം.എല്‍.എ പറഞ്ഞു. കര്‍ഷക സെമിനാറും മന്ത്രി ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157431/minister-pprasad-inauguration-kuttyadi-peoples-scientific-rice-farming-project-monday)