---
title: "#sciencedrama | മേമുണ്ട സ്കൂൾ ശാസ്ത്രനാടകം 'പാഠം(ടം)' സംസ്ഥാനത്തേക്ക്"
english_title: "#Memunda #School #sciencedrama padam(tam) #state"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157433/memunda-school-sciencedrama-padamtam-state"
published_at: "2023-10-27T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bceda6016f_13aaaa.jpg"
keywords: []
---

# #sciencedrama | മേമുണ്ട സ്കൂൾ ശാസ്ത്രനാടകം 'പാഠം(ടം)' സംസ്ഥാനത്തേക്ക്

> **Lead Summary:** > **വടകര: ** കഴിഞ്ഞ ദിവസം വടകര ടൗൺഹാളിൽ വച്ച് നടന്ന കോഴിക്കോട് ജില്ലാ സ്കൂൾ ശാസ്ത്രനാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച ശാസ്ത്രനാടകം "പാഠം(ടം)" ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന ശാസ്ത്രനാടക മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

> **വടകര: ** കഴിഞ്ഞ ദിവസം വടകര ടൗൺഹാളിൽ വച്ച് നടന്ന കോഴിക്കോട് ജില്ലാ സ്കൂൾ ശാസ്ത്രനാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച ശാസ്ത്രനാടകം "പാഠം(ടം)" ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന ശാസ്ത്രനാടക മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

നവംബർ 13 ന് തൃശ്ശൂരിൽ വച്ചാണ് സംസ്ഥാന ശാസ്ത്രനാടക മത്സരം നടക്കുന്നത്. തുടർച്ചയായി ഇരുപത്തിരണ്ടാം തവണയാണ് മേമുണ്ട സ്കൂൾ ജില്ലാ ശാസ്ത്രനാടക മത്സരത്തിൽ വിജയികളാവുന്നത്. മേമുണ്ടയുടെ ശാസ്ത്രനാടകത്തിൽ അഭിനയിച്ച ഫിദൽ ഗൗതം ജില്ലയിലെ മികച്ച നടനായും തിരഞ്ഞെടുത്തു.

>  ആബിദ് പാലക്കാട് ആണ് മേമുണ്ടയുടെ ശാസ്ത്രനാടകം സംവിധാനം ചെയ്തത്. രചന നിർവ്വഹിച്ചത് ജിനോ ജോസഫും ആണ്. പ്രേക്ഷകർക്ക് നല്ല പാഠം പകർന്നു നൽകിയ മേമുണ്ടയുടെ നാടകം "പാഠം(ടം)" പുതിയൊരു ദൃശ്യാനുഭവമായി.

> വടകര സെന്റ് ആന്റണീസ് ഗേൾസ് സ്കൂൾ അവതരിപ്പിച്ച "പൊന്നമ്പിളി" എന്ന നാടകം രണ്ടാം സ്ഥാനം നേടി. ഈ നാടകത്തിൽ അഭിനയിച്ച ഉത്തര മികച്ച നടിയായും തിരഞ്ഞെടുത്തു. ജി വി എച്ച് എസ് എസ് മടപ്പള്ളി, മടവൂർ ചക്കാലക്കൽ എച്ച് എസ് എസ് എന്നിവർ ചേർന്ന് നാടക മത്സരത്തിൽ മൂന്നാം സ്ഥാനം പങ്കിട്ടു.

പതിനാല് നാടകങ്ങളാണ് വിവിധ സബ്ജില്ലകളിൽ നിന്നായി മത്സരത്തിൽ പങ്കെടുത്തത്. ഒക്ടോബർ 30 മുതൽ കൊയിലാണ്ടിയിൽ വച്ച് നടക്കുന്ന കോഴിക്കോട് ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായാണ് ശാസ്ത്രനാടക മത്സരം നടക്കുന്നത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157433/memunda-school-sciencedrama-padamtam-state)