---
title: "#VPSrija | ഏഷ്യാ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിൽ പങ്കെടുന്ന വി.പി. ശ്രീജക്ക് യാതയയപ്പ് നല്‍കി"
english_title: "#Participating #Asia #Masters #Athletics #Championships #VPSrija"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157457/participating-asia-masters-athletics-championships-vpsrija"
published_at: "2023-10-27T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653be28d38c77_15.jpg"
keywords: []
---

# #VPSrija | ഏഷ്യാ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിൽ പങ്കെടുന്ന വി.പി. ശ്രീജക്ക് യാതയയപ്പ് നല്‍കി

> **Lead Summary:** **വടകര: **മാസ്റ്റേഴ്സ് അത്ലറ്റിക് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ഏഷ്യാ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിൽ പങ്കെടുക്കാൻ ദുബായ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലേക്ക് പോകുന്ന ചോമ്പാലിന്‍റെ കായികതാരം വി.പി. ശ്രീജക്ക് വിജയ പ്രതീക്ഷകളോടെ പൗരസമിതിയും വാട്സ് ആപ്പ് കൂട്ടായ്മയും ചേര്‍ന്ന് യാതയയപ്പ് നല്‍കി.

## Article Content

**വടകര: **മാസ്റ്റേഴ്സ് അത്ലറ്റിക് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ഏഷ്യാ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിൽ പങ്കെടുക്കാൻ ദുബായ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലേക്ക് പോകുന്ന ചോമ്പാലിന്‍റെ കായികതാരം വി.പി. ശ്രീജക്ക് വിജയ പ്രതീക്ഷകളോടെ പൗരസമിതിയും വാട്സ് ആപ്പ് കൂട്ടായ്മയും ചേര്‍ന്ന് യാതയയപ്പ് നല്‍കി.

ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത ഉണ്ടെങ്കിലും സാമ്പത്തികം വെല്ലുവിളിയായ വി.പി. ശ്രീജയെ സഹായിക്കാന്‍ വാട്സആപ്പ് കൂട്ടായ്മ രംഗത്ത് വന്നു. അന്താരാഷ്ട്ര മീറ്റുകളില്‍ പങ്കെടുക്കാനുളള യാത്രാ ചിലവുകള്‍ വാട്സആപ്പ് കൂട്ടായ്മ നൽകി. റീന രയരോതത് അദ്ധ്യക്ഷത വഹിച്ചു. യോഗം അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

അഡ്വ. എസ് ആഷിഷ് പി.ബാബുരാജ്, എ.ടി.മഹേഷ് , പ്രദീപ് ചോമ്പാല, എ..ടി.ശ്രീധരന്‍, കെ.പി.വിജയന്‍, കെ.വി.രാജന്‍, ശ്രീധരന്‍ കൈപ്പാട്ടിൽ, ഹാരിസ് മുക്കാളി , നിജിന്‍ ലാല്‍ , കെ ഗംഗാധരന്‍ , കെ.പി.ഗോവിന്ദന്‍ ബാബുരാജന്‍ ചാക്ക്യേരി.രജിഷ് കുമാർ ഫാൻസി, ഇ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157457/participating-asia-masters-athletics-championships-vpsrija)