---
title: "#AKDAWU | ഓൾ കേരള ഔട്ട്ഡോർ അഡ്വർടൈസിങ് ആൻഡ് വർക്കേഴ്സ് യൂണിയൻ; കോഴിക്കോട് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "#All #Kerala #Outdoor #Advertising #Workers #Union #Organized #Kozhikode #District #Convention"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157605/all-kerala-outdoor-advertising-workers-union-organized-kozhikode-district-convention"
published_at: "2023-10-28T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ccb4c3f43d_3.jpg"
keywords: []
---

# #AKDAWU | ഓൾ കേരള ഔട്ട്ഡോർ അഡ്വർടൈസിങ് ആൻഡ് വർക്കേഴ്സ് യൂണിയൻ; കോഴിക്കോട് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **ഓൾ കേരള ഔട്ട്ഡോർ അഡ്വർടൈസിങ് ആൻഡ് വർക്കേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കൺവെൻഷനും, ഐഡി കാർഡ് വിതരണവും സംഘടിപ്പിച്ചു. എംഎൽഎ .കെ .കെ. രമ ഉദ്ഘാടനം പരിപാടി ചെയ്തു. വടകര മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡൻറ് കെ കെ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.

## Article Content

**വടകര: **ഓൾ കേരള ഔട്ട്ഡോർ അഡ്വർടൈസിങ് ആൻഡ് വർക്കേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കൺവെൻഷനും, ഐഡി കാർഡ് വിതരണവും സംഘടിപ്പിച്ചു. എംഎൽഎ .കെ .കെ. രമ ഉദ്ഘാടനം പരിപാടി ചെയ്തു. വടകര മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡൻറ് കെ കെ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.

പരസ്യ മേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഗവൺമെന്റിന്റെ അടിയന്തര ശ്രദ്ധ പതിയണമെന്ന് യോഗം ആവശ്യപ്പെട്ടു. തൊഴിലാളികൾ അനുഭവിക്കുന്ന പ്രതിസന്ധികൾ ഗവൺമെന്റിനു മുമ്പാകെ അവതരിപ്പിക്കാനും തീരുമാനമായി.

ടിപി നൗഫൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.പി. ലിനേഷ്, താലൂക്ക് പ്രസിഡൻറ് ഷാജി ആര്യാസ്, സെക്രട്ടറി എ. പി. ലിതിനേഷ്, കെ പി അബ്ദുൽ നാസർ, സന്തോഷ് വടകര, സതീശൻ വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157605/all-kerala-outdoor-advertising-workers-union-organized-kozhikode-district-convention)