---
title: "#navakeralasadas | നവകേരള സദസ്സ്; വടകരയിൽ സംഘാടക സമിതി അവലോകന യോഗം ചേർന്നു"
english_title: "#organizing #committee #held #review #meeting #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157717/organizing-committee-held-review-meeting-vadakara"
published_at: "2023-10-28T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d406a357f6_8.jpg"
keywords: []
---

# #navakeralasadas | നവകേരള സദസ്സ്; വടകരയിൽ സംഘാടക സമിതി അവലോകന യോഗം ചേർന്നു

> **Lead Summary:** **വടകര: ** മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് രൂപീകരിച്ച വടകര മണ്ഡലതല സംഘാടക സമിതിയുടെ അവലോകന യോഗം വടകര മുനിസിപ്പാലിറ്റി ഹാളിൽ ചേർന്നു. യോഗത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് സംഘാടക സമിതിയുടെയും ഉപസമിതികളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി. നവംബർ 26 ന് വൈകുന്നേരം നാല് മണി മുതൽ വടകര കോട്ടപ്പറമ്പിലാണ് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുക.

## Article Content

**വടകര: ** മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് രൂപീകരിച്ച വടകര മണ്ഡലതല സംഘാടക സമിതിയുടെ അവലോകന യോഗം വടകര മുനിസിപ്പാലിറ്റി ഹാളിൽ ചേർന്നു. യോഗത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് സംഘാടക സമിതിയുടെയും ഉപസമിതികളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി. നവംബർ 26 ന് വൈകുന്നേരം നാല് മണി മുതൽ വടകര കോട്ടപ്പറമ്പിലാണ് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുക.

യോഗത്തിൽ വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ രാജീവ്, നവകേരള സദസ്സ് മണ്ഡലം കമ്മിറ്റി ചെയർമാൻ സി കെ നാണു, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, പഞ്ചായത്ത്‌, മുൻസിപ്പാലിറ്റി മെമ്പർമാർ, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157717/organizing-committee-held-review-meeting-vadakara)