---
title: "#drowned | തോണി മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ച സംഭവം; ഒരു ഗ്രാമത്തിൻ്റെ തേങ്ങലായി"
english_title: "#youths #died #boat #accident #drowned #vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157805/youths-died-boat-accident-drowned-vatakara"
published_at: "2023-10-29T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e02e55c8fe_1.jpg"
keywords: []
---

# #drowned | തോണി മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ച സംഭവം; ഒരു ഗ്രാമത്തിൻ്റെ തേങ്ങലായി

> **Lead Summary:** **വടകര: ** വടകര ചെരണ്ടത്തൂരിൽ മാങ്ങാംമുഴി കനാലിന് സമീപം തോണി മറിഞ്ഞ് രണ്ട് യുവാക്കളുടെ ദാരുണാന്ത്യം നാടിൻ തേങ്ങലായി. ഇന്നലെ വൈകീട്ടാണ് സുഹൃത്തുക്കളായ ആദി കൃഷ്ണ, ആദി ദേവ്, അഭിമന്യു എന്നിവർ ഫൈബർ വള്ളത്തിൽ സാധാരണ പോലെ മീൻ പിടിക്കാൻ പോയത്. പക്ഷെ ഇന്നലെ രണ്ട് ജീവനുകൾ നഷ്ടപ്പെട്ടെന്ന വാർത്തയാണ് നേരം ഇരുട്ടിയതോടെ ജനമറിഞ്ഞത്.

## Article Content

**വടകര: ** വടകര ചെരണ്ടത്തൂരിൽ മാങ്ങാംമുഴി കനാലിന് സമീപം തോണി മറിഞ്ഞ് രണ്ട് യുവാക്കളുടെ ദാരുണാന്ത്യം നാടിൻ തേങ്ങലായി. ഇന്നലെ വൈകീട്ടാണ് സുഹൃത്തുക്കളായ ആദി കൃഷ്ണ, ആദി ദേവ്, അഭിമന്യു എന്നിവർ ഫൈബർ വള്ളത്തിൽ സാധാരണ പോലെ മീൻ പിടിക്കാൻ പോയത്. പക്ഷെ ഇന്നലെ രണ്ട് ജീവനുകൾ നഷ്ടപ്പെട്ടെന്ന വാർത്തയാണ് നേരം ഇരുട്ടിയതോടെ ജനമറിഞ്ഞത്.

വിവരമറിഞ്ഞ് നാട്ടുകാർ അപകട സ്ഥലത്തേക്കും, ആശുപത്രിയിലേക്കും കുതിക്കുകയായിരുന്നു. സന്ധ്യക്ക് ആറേമുക്കാലോടെയാണ് യുവാക്കൾ സഞ്ചരിച്ച ചെറുതോണി അപകടത്തിൽ പെടുന്നത്. ചെളിയിൽ അകപ്പെട്ടതാണ് അപകട കാരണമെന്നാണ് അനുമാനം. സമീപത്ത് വീടുകളില്ലാത്തതിനാൽ വിവരം പെട്ടെന്ന് ആരും അറിഞ്ഞില്ല.

ഒരു മണിക്കൂറോളം കഴിഞ്ഞാണ് അതു വഴി പോകുന്നവർ ഒരാളുടെ ശബ്ദം കേൾക്കുന്നത്. അപകടം നടന്നതായി മനസിലാക്കിയ അവർ ഉടനെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയാണ് മൂവരേയും കരക്കെത്തിച്ചത്. അഭിമന്യു ഒരു ചെടിയുടെ കമ്പിൽ പിടിച്ചു നിൽക്കുകയായിരുന്നു. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആദി കൃഷ്ണനേയും, ആദി ദേവി നേയും രക്ഷിക്കാനായില്ല.

ഇന്ന് വടകര ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. എടുത്തുംകര വടക്കേ വലിയാണ്ടി മീത്തൽ സുധീറിന്റെ മകനാണ് ആദി ദേവ്. അമ്മ: ഷിബില. സഹോദരി: ദേവശ്രീ.

കെ എസ് ആർ ടി സി ജീവനക്കാരൻ കേക്കണ്ടി സുധീറിന്റെ മകനാണ് ആദി കൃഷ്ണ. സഹോദരി അനികൃഷ്ണ.

കെ കെ കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും വിവിധ പാർട്ടി നേതാക്കളും ആശുപത്രിയിലും, അപകടസ്ഥലത്തുമെത്തി ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157805/youths-died-boat-accident-drowned-vatakara)