---
title: " #differentlyabled | കരുതലും കൈത്താങ്ങും; ഭിന്നശേഷി ഗുണഭോക്താക്കൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു"
english_title: "#Care #support #Assistive #devices #differentlyabled #beneficiaries #distributed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157824/care-support-assistive-devices-differentlyabled-beneficiaries-distributed"
published_at: "2023-10-29T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e126c94fcc_3.jpg"
keywords: []
---

#  #differentlyabled | കരുതലും കൈത്താങ്ങും; ഭിന്നശേഷി ഗുണഭോക്താക്കൾക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **വടകര: **വടകര നഗരസഭയുടെ 2023-24 പദ്ധതി പ്രകാരം ഭിന്നശേഷി ഗുണഭോക്താക്കൾക്കുള്ള സഹായ ഉപകരണങ്ങളും കേൾവി ഉപകരണങ്ങളും വടകര ടൗൺഹാളിൽ വച്ച് വിതരണം ചെയ്തു.

## Article Content

**വടകര: **വടകര നഗരസഭയുടെ 2023-24 പദ്ധതി പ്രകാരം ഭിന്നശേഷി ഗുണഭോക്താക്കൾക്കുള്ള സഹായ ഉപകരണങ്ങളും കേൾവി ഉപകരണങ്ങളും വടകര ടൗൺഹാളിൽ വച്ച് വിതരണം ചെയ്തു.

പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽ ഉൾപ്പെട്ട ആളുകൾക്ക് വടകര നഗരസഭയുടെ കരുതലും കൈത്താങ്ങും യാതൊരു വീഴ്ചയും കൂടാതെ അർഹതപ്പെട്ട ആളുകളുടെ കൈകളിലേക്ക് കൃത്യമായ സമയത്ത് എത്തിക്കാനുള്ള ഇടപെടലുകളാണ് വടകര നഗരസഭ ഭരണസമിതിയും ഉദ്യോഗസ്ഥരും നാളിതുവരെയായി കാഴ്ചവച്ചത്.

ഓർത്തോ വിഭാഗം ഡോക്ടർമാരും വികലാംഗ കോർപ്പറേഷൻ ആളുകളും പങ്കെടുത്തു കൊണ്ട് ക്യാമ്പ് സംഘടിപ്പിച്ചു. ഓരോരുത്തർക്കും ആവശ്യമായ ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തി അതിനനുസരിച്ചുള്ള ഉപകരണങ്ങളാണ് നൽകിയത്. വീൽചെയർ എക്സൈസ് ഉപകരണങ്ങൾ തീർത്തും കിടപ്പിലായ രോഗിക്കുള്ള പ്രത്യേകതരം വിൽ ചെയർ ഉൾപ്പെടെ വിതരണം ചെയ്തു.

നഗരസഭ വൈസ് ചെയർമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ പി ബിന്ദു ഉദ്ഘാടന കർമ്മം നിർവഹിച്ചു.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു. ഓഡിയോളജിസ്റ്റ് ഡോക്ടർ ജാസിൽ നിർവഹണ ഉദ്യോഗസ്ഥ ജാസ്മിൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കൗൺസിലർമാർ ഇവരുടെ രക്ഷിതാക്കൾ എന്നിവർ വിതരണ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157824/care-support-assistive-devices-differentlyabled-beneficiaries-distributed)