---
title: "#CPI | രാജ്യത്തെ രക്ഷിക്കാൻ; സിപിഐ ആയഞ്ചേരി ലോക്കൽ  കാൽനട പ്രചരണ ജാഥ"
english_title: "#CPI #Ayanchery #Local #Walking #Campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157891/cpi-ayanchery-local-walking-campaign"
published_at: "2023-10-29T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e59570dbec_5.jpg"
keywords: []
---

# #CPI | രാജ്യത്തെ രക്ഷിക്കാൻ; സിപിഐ ആയഞ്ചേരി ലോക്കൽ  കാൽനട പ്രചരണ ജാഥ

> **Lead Summary:** **വടകര: **ബിജെപിയെ മാറ്റൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാ വാക്യമുയർത്തി സി പി ഐ രാജ്യവ്യാപകമായി നടത്തിവരുന്ന പ്രചരണ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സിപിഐ ആയഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ പ്രയാണം നടത്തി.

## Article Content

**വടകര: **ബിജെപിയെ മാറ്റൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാ വാക്യമുയർത്തി സി പി ഐ രാജ്യവ്യാപകമായി നടത്തിവരുന്ന പ്രചരണ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സിപിഐ ആയഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ പ്രയാണം നടത്തി.

പൊൻമേരിയിൽ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി ബാലൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ കെ കെ രാജൻ, ഉപലീഡർ സുധ സുരേഷ് ഡയറക്ടർ എൻ എം വിമല പ്രസംഗിച്ചു. ജാഥക്ക് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നൽകി.

സ്വീകരണത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, ജില്ലാ കൗൺസിൽ അംഗം റീന സുരേഷ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അഭിജിത്ത് കോറോത്ത്, മണ്ഡലം കമ്മിറ്റി അംഗം കെ സി രവീന്ദ്രൻ ,പി ടി കെ വിനോദൻ , അഡ്വ: കെ പി ബിനൂപ് എന്നിവർ പ്രസംഗിച്ചു.

ആയഞ്ചേരി ലോക്കൽ ജാഥയുടെ സമാപന സമ്മേളനം മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ ആയഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157891/cpi-ayanchery-local-walking-campaign)