---
title: "അഴിയൂരില്‍  16 ാം വാര്‍ഡ്  ഇനി ലഹരി മുക്തം"
english_title: " A vigilance committee has been formed in the 16th ward of Azhiyoor Grama Panchayat for a drug free ward."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15790/a-vigilance-committee-has-been-formed-in-the-16th-ward-of-azhiyoor-grama-panchayat-for-a-drug-free-ward"
published_at: "2021-12-13T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6e180f2a95_saalim azhiyoor.jpg"
keywords: []
---

# അഴിയൂരില്‍  16 ാം വാര്‍ഡ്  ഇനി ലഹരി മുക്തം

> **Lead Summary:** അഴിയൂര്‍: ലഹരിമുക്ത വാര്‍ഡിനായി അഴിയൂര്‍ ഗ്രാമപഞ്ചായത്ത് 16ആം വാര്‍ഡില്‍ ജാഗ്രത സമിതി രൂപീകരിച്ചു. തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന ജാഗ്രത സമിതി രൂപീകരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിഷ പുത്തന്‍പുരയില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

അഴിയൂര്‍: ലഹരിമുക്ത വാര്‍ഡിനായി അഴിയൂര്‍ ഗ്രാമപഞ്ചായത്ത് 16ആം വാര്‍ഡില്‍ ജാഗ്രത സമിതി രൂപീകരിച്ചു. തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന ജാഗ്രത സമിതി രൂപീകരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിഷ പുത്തന്‍പുരയില്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ സാലിം പുനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വടകര റൈഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി രാമകൃഷ്ണന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. മന്‍ഷുദ് എരിക്കില്‍ സ്വാഗതവും സിയാദ് ഇ സി നന്ദിയും പറഞ്ഞു. ജാഗ്രത സമിതി ചെയര്‍മാനായി സാലിം പുനത്തില്‍ കണ്‍വീനറായി ഫഹദ് വി സി എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15790/a-vigilance-committee-has-been-formed-in-the-16th-ward-of-azhiyoor-grama-panchayat-for-a-drug-free-ward)