---
title: "#dharna | അടിപ്പാത നിർമാണപ്രവൃത്തി നീളുന്നതിൽ പ്രതിഷേധം; പൂവാടൻഗേറ്റിൽ നാട്ടുകാർ ധർണ്ണ  നടത്തി"
english_title: "#Protest #over #extension #underpass #construction #work #Locals #staged #dharna #Poovadangate"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157913/protest-over-extension-underpass-construction-work-locals-staged-dharna-poovadangate"
published_at: "2023-10-29T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e735d32ca7_7.jpg"
keywords: []
---

# #dharna | അടിപ്പാത നിർമാണപ്രവൃത്തി നീളുന്നതിൽ പ്രതിഷേധം; പൂവാടൻഗേറ്റിൽ നാട്ടുകാർ ധർണ്ണ  നടത്തി

> **Lead Summary:** **വടകര: **പൂവാടൻഗേറ്റ് അടിപ്പാത നിർമാണപ്രവൃത്തി നീളുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. അടിപ്പാത എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്നധർണ്ണ നടത്തി.

## Article Content

**വടകര: **പൂവാടൻഗേറ്റ് അടിപ്പാത നിർമാണപ്രവൃത്തി നീളുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. അടിപ്പാത എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്നധർണ്ണ നടത്തി.

അടിപ്പാത പണിയാൻ പൂവാടൻഗേറ്റ് എന്നന്നേക്കുമായി 2021 മാർച്ച് 31നാണ് അടച്ചത്. അടിപ്പാതയുടെ പ്രവൃത്തി അനിശ്ചിതമായി നീളുന്നത് കാരണം യാത്രയുടെ കാര്യത്തിൽ നാട്ടുകാർ വലിയതോതിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇതിനു പരിഹാരം തേടി നടത്തിയ ബഹുജന ധർണ മുനിസിപ്പൽ ഒന്നാം വാർഡ് കൗൺസിലർ ടി.പി.സുരക്ഷിത ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.മഹമൂദ് അധ്യക്ഷത വഹിച്ചു.

47-ാം വാർഡ് കൗൺസിലർ കെ.പി.ഷാഹിമ, സി.എച്ച്.കൃഷ്ണദാസ്, സതീശൻ കുരിയാടി, വി.പ്രഹ്ലാദൻ, പി.അശോകൻ, മുക്കോലക്കൽ ഹംസ, സി.മഹമൂദ്, ശൈലേഷ് അഞ്ചുകണ്ടത്തിൽ, ചെനേങ്കിയിൽ ബാലകൃഷ്ണൻ, രാജേഷ് കിണറ്റിൻകര എന്നിവർ പ്രസംഗിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ ആർ.കെ.പ്രദീപ് സ്വാഗതവും ട്രഷറർ സി.കെ.രജിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157913/protest-over-extension-underpass-construction-work-locals-staged-dharna-poovadangate)