---
title: "#boataccident | കണ്ണീർ തുടച്ച്; ചെരണ്ടത്തൂരിലെ തോണി അപകടം; ആദിദേവിന്റെയും ആദി കൃഷ്ണന്റെയും വീടുകൾ മന്ത്രി സന്ദർശിച്ചു"
english_title: "#boataccident #Cherandathur #minister #visited #houses #AdiDev #AdiKrishna"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158087/boataccident-cherandathur-minister-visited-houses-adidev-adikrishna"
published_at: "2023-10-30T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f754a01c95_2.jpg"
keywords: []
---

# #boataccident | കണ്ണീർ തുടച്ച്; ചെരണ്ടത്തൂരിലെ തോണി അപകടം; ആദിദേവിന്റെയും ആദി കൃഷ്ണന്റെയും വീടുകൾ മന്ത്രി സന്ദർശിച്ചു

> **Lead Summary:** **വടകര: **ചെരണ്ടത്തൂരിൽ തോണി മറിഞ്ഞ് മരണപ്പെട്ടവരുടെ വീടുകൾ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് സന്ദർശിച്ചു. തോണി മറിഞ്ഞ് മരണപ്പെട്ട ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ് , ആദി കൃഷ്ണൻ എന്നിവരുടെ വീടുകളിലാണ് മന്ത്രിയെത്തിയത്.

## Article Content

**വടകര: **ചെരണ്ടത്തൂരിൽ തോണി മറിഞ്ഞ് മരണപ്പെട്ടവരുടെ വീടുകൾ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് സന്ദർശിച്ചു. തോണി മറിഞ്ഞ് മരണപ്പെട്ട ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ് , ആദി കൃഷ്ണൻ എന്നിവരുടെ വീടുകളിലാണ് മന്ത്രിയെത്തിയത്.

ഇരുവരുടെയും കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. മന്ത്രിയുടെ കൂടെ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, മണിയൂർ പഞ്ചായത്ത് പ്രസിഡന്റ്  ടി കെ അഷ്റഫ് എന്നിവരുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158087/boataccident-cherandathur-minister-visited-houses-adidev-adikrishna)