---
title: "#KKRamaMLA | ബസുകളുടെ മിന്നൽ പണിമുടക്ക്; പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് എം.എൽ.എ "
english_title: " #Lightning #strike #buses #problems #solved #immediately #KKRamaMLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158121/lightning-strike-buses-problems-solved-immediately-kkramamla"
published_at: "2023-10-30T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f980eafc32_5.jpg"
keywords: []
---

# #KKRamaMLA | ബസുകളുടെ മിന്നൽ പണിമുടക്ക്; പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് എം.എൽ.എ 

> **Lead Summary:** **വടകര: **കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സ്വകാര്യ ബസുകൾ നടത്തുന്ന മിന്നൽ പണിമുടക്കിൽ വിദ്യാർഥികളും യാത്രക്കാരും ഏറെ വലഞ്ഞ അവസ്ഥയാണ്. ഇക്കാര്യത്തിൽ അടിയന്തിരമായി പരിഹാരം കാണമെന്ന് കെ.കെ രമ എം.എൽ.എ.

## Article Content

**വടകര: **കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സ്വകാര്യ ബസുകൾ നടത്തുന്ന മിന്നൽ പണിമുടക്കിൽ വിദ്യാർഥികളും യാത്രക്കാരും ഏറെ വലഞ്ഞ അവസ്ഥയാണ്. ഇക്കാര്യത്തിൽ അടിയന്തിരമായി പരിഹാരം കാണമെന്ന് കെ.കെ രമ എം.എൽ.എ.

നാളെ സ്വകാര്യ ബസുകൾ സംസ്ഥാന വ്യാപകമായി സമരം പ്രഖ്യാപിച്ചതാണ്. അതിനുമുൻപ് ഇങ്ങിനെയൊരു മിന്നൽ സമരം വന്നത് യാത്രക്കാർക്കുണ്ടാക്കിയ ബുദ്ധിമുട്ട് വളരെ വലുതാണ്.

ഇക്കാര്യത്തിൽ റൂറൽ എസ്.പിയുമായി സംസാരിച്ചു. പണിമുടക്ക് അവസാനിപ്പിക്കുന്നതിന് അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158121/lightning-strike-buses-problems-solved-immediately-kkramamla)