---
title: "വടകരയില്‍ സി ബാലന്‍ അനുസ്മരണം  വിപുലമായി ആചരിക്കും "
english_title: " C Balan memorial in Vadakara Will be widely observed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15817/c-balan-memorial-in-vadakara-will-be-widely-observed"
published_at: "2021-12-13T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b6fd00018db_LJD -MANAYATH CHANDRAN.jpg"
keywords: []
---

# വടകരയില്‍ സി ബാലന്‍ അനുസ്മരണം  വിപുലമായി ആചരിക്കും 

> **Lead Summary:** വടകര: പ്രമുഖ സോഷ്യലിസ്റ്റും, ഹാന്‍ടെക്‌സ് ഡയറക്ടര്‍, വടകര റൂറല്‍ ബേങ്ക് പ്രസിഡണ്ട്, വടകര വീവേഴ്‌സ് സൊസൈറ്റി പ്രസിഡണ്ട്, കടത്തനാട് ക്ഷീര സഹകരണ സംഘം പ്രസിഡണ്ട്, ജനതാദള്‍ വടകര മണ്ഡലം പ്രസിഡണ്ട്, സംസ്ഥാന സമിതി അംഗം, എച്ച്, എം.എസ് നേതാവ് എന്നീ നിലകളില്‍ വടകരയില്‍ നിറസാന്നിധ്യമായിരുന്ന സി.ബാലന്റെ ഒന്നാം ചരമവാര്‍ഷികം എല്‍.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഡിസംബര്‍ 18 ന് നടത്തും .

## Article Content

വടകര: പ്രമുഖ സോഷ്യലിസ്റ്റും, ഹാന്‍ടെക്‌സ് ഡയറക്ടര്‍, വടകര റൂറല്‍ ബേങ്ക് പ്രസിഡണ്ട്, വടകര വീവേഴ്‌സ് സൊസൈറ്റി പ്രസിഡണ്ട്, കടത്തനാട് ക്ഷീര സഹകരണ സംഘം പ്രസിഡണ്ട്, ജനതാദള്‍ വടകര മണ്ഡലം പ്രസിഡണ്ട്, സംസ്ഥാന സമിതി അംഗം, എച്ച്, എം.എസ് നേതാവ് എന്നീ നിലകളില്‍ വടകരയില്‍ നിറസാന്നിധ്യമായിരുന്ന സി.ബാലന്റെ ഒന്നാം ചരമവാര്‍ഷികം എല്‍.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഡിസംബര്‍ 18 ന് നടത്തും .

അനുസ്മര പരിപാടിയില്‍ എല്‍ .ജെ. ഡി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. വറുഗ്ഗീസ് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും.പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന അനുസ്മരണ പരിപാടി വടകര റൂറല്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ 4 മണിക്ക് നടക്കും.രാവിലെ 8 മണിക്ക് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടക്കും.

സ്വാഗത സംഘം രൂപീകരണ യോഗം എല്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.ഭാസ്‌കരന്‍, എsയത്ത് ശ്രീധരന്‍, പി.പി.രാജന്‍, പി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, സി.കുമാരന്‍, പി.പ്രദീപ് കുമാര്‍, വി.പി.നാണു, കെ.രവീന്ദ്രന്‍, വി.പി. ജയന്‍, കെ.കെ.വനജ, എം.സതി, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15817/c-balan-memorial-in-vadakara-will-be-widely-observed)