---
title: "#Keragramamproject | ആയഞ്ചേരിക്ക് കേരഗ്രാമം പദ്ധതി അനുവദിക്കും -  മന്ത്രി പി. പ്രസാദ്"
english_title: "#Keragramam #project #allowed #Ayanchery #Minister #P.Prasad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158384/keragramam-project-allowed-ayanchery-minister-pprasad"
published_at: "2023-10-31T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540e59918345_4.jpg"
keywords: []
---

# #Keragramamproject | ആയഞ്ചേരിക്ക് കേരഗ്രാമം പദ്ധതി അനുവദിക്കും -  മന്ത്രി പി. പ്രസാദ്

> **Lead Summary:** **വടകര: [ **ആയഞ്ചേരി ഗ്രാമപഞ്ചായത്തിന് കേരഗ്രാമം പദ്ധതി അനുവദിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു. ഇതോടെ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാളികേര കർഷകർക്ക് വലിയ ആശ്വാസം ലഭിക്കും. കുറ്റ്യാടി നിയോജക മണ്ഡലം സമഗ്ര ജനകീയ കാർഷിക വികസന പദ്ധതിയുടെ ഉദ്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നിർവഹിക്കുകയായിരുന്നു മന്ത്രി.

## Article Content

**വടകര: [ **ആയഞ്ചേരി ഗ്രാമപഞ്ചായത്തിന് കേരഗ്രാമം പദ്ധതി അനുവദിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പ്രഖ്യാപിച്ചു. ഇതോടെ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാളികേര കർഷകർക്ക് വലിയ ആശ്വാസം ലഭിക്കും. കുറ്റ്യാടി നിയോജക മണ്ഡലം സമഗ്ര ജനകീയ കാർഷിക വികസന പദ്ധതിയുടെ ഉദ്ഘാടനം തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നിർവഹിക്കുകയായിരുന്നു മന്ത്രി.

ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ബഹുമാനപെട്ട കൃഷി വകുപ്പ് മന്ത്രിക്ക് മുൻപ് അപേക്ഷ നൽകിയിരുന്നു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിന് കൂടി കേരഗ്രാമം പദ്ധതി അനുവദിക്കുന്നതു വഴി കുറ്റ്യാടി നിയോജകമണ്ഡലം മുഴുവനായി കേര ഗ്രാമപദ്ധതിയിൽ ഉൾപെടുകയാണ്.

നല്ല ഭക്ഷണ ശീലം, വരും തലമുറയ്ക്ക് പകർന്നു കൊടുക്കണം എന്ന് ബഹുമന്ത്രി ചടങ്ങിൽ പറഞ്ഞു. തേനിച്ച കൃഷി ഉൾപ്പെടെ ആധായകരമായ രീതിയിൽ ചെയ്യുന്ന നിരവധി കർഷകർ നെല്ലിൻറെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണി കണ്ടെത്തുന്നതിനും പാക്കിംഗ്, സാമഗ്രികൾ എന്നീ കാര്യങ്ങളിൽ വകുപ്പിന്റെ സഹായങ്ങൾ ഉണ്ടാകും എന്നും ബഹുമന്ത്രി ചടങ്ങിൽ അറിയിച്ചു.

കുറ്റ്യാടിക്ക് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. തുടർന്ന് വിവിധ പഞ്ചായത്തുകളിൽ കൃഷിക്കാർ നേരിടുന്ന പ്രശ്നങ്ങൾ പ്രത്യേകം ചർച്ച ചെയ്തു. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി എം ലീന സ്വാഗതം പറഞ്ഞു.

എംഎൽഎ എന്ന നിലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുറ്റ്യാടി കാർഷിക വികസന പദ്ധതി കൺവീനർ ആർ ബാലറാം, കൺസൾട്ടന്റ് അജിത്ത് ജി എന്ന് കൃഷി വകുപ് ഉദ്യോഗസ്ഥന്മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷകർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158384/keragramam-project-allowed-ayanchery-minister-pprasad)