---
title: "#nationalhighwaydevelopment | ദേ​ശീ​യ​പാ​ത വി​ക​സ​നം; വൈ​ദ്യു​തി​ലൈ​ൻ വ​ർ​ക്ക് അ​ധ്യാ​പ​ക​ർ ത​ട​ഞ്ഞു  "
english_title: "#national #highway #development #teachers #stop #work"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158418/national-highway-development-teachers-stop-work"
published_at: "2023-10-31T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65410f2ebe30d_5.jpg"
keywords: []
---

# #nationalhighwaydevelopment | ദേ​ശീ​യ​പാ​ത വി​ക​സ​നം; വൈ​ദ്യു​തി​ലൈ​ൻ വ​ർ​ക്ക് അ​ധ്യാ​പ​ക​ർ ത​ട​ഞ്ഞു  

> **Lead Summary:** **വ​ട​ക​ര: ** എ​സ്.​ജി.​എം.​എ​സ്.​ബി സ്കൂ​ളി​ന് പരിസരത്ത് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ച വൈ​ദ്യു​തി ലൈ​ൻ വ​ർ​ക്ക് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ത​ട​ഞ്ഞു. സ്കൂ​ളി​ന് സ​മീ​പം മാ​റ്റി സ്ഥാ​പി​ക്കു​ന്ന ലൈ​ൻ എ.​ബി.​സി കേ​ബി​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ സ്കൂ​ൾ പി.​ടി.​എ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് ന​ൽ​കി​യ​താ​ണ്.

## Article Content

**വ​ട​ക​ര: ** എ​സ്.​ജി.​എം.​എ​സ്.​ബി സ്കൂ​ളി​ന് പരിസരത്ത് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ച വൈ​ദ്യു​തി ലൈ​ൻ വ​ർ​ക്ക് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ത​ട​ഞ്ഞു. സ്കൂ​ളി​ന് സ​മീ​പം മാ​റ്റി സ്ഥാ​പി​ക്കു​ന്ന ലൈ​ൻ എ.​ബി.​സി കേ​ബി​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ സ്കൂ​ൾ പി.​ടി.​എ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് ന​ൽ​കി​യ​താ​ണ്.

തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​രും ജോ​ലി​ക്കാ​രും സ്കൂ​ളി​ന് സ​മീ​പം ലൈ​ൻ സ്ഥാ​പി​ക്കാ​ൻ വ​ന്ന​പ്പോ​ൾ എ.​ബി.​സി കേ​ബി​ൾ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ട അ​ധ്യാ​പ​ക​ർ പ്ര​വൃ​ത്തി ത​ട​യു​ക​യാ​യി​രു​ന്നു. എ.​ബി.​സി കേ​ബി​ന് പകരം എ​ച്ച്.​ടി ലൈ​ൻ ഉ​പ​യോ​ഗി​ച്ച് പ്ര​വൃ​ത്തി ന​ട​ത്താ​നാ​യി​രു​ന്നു നീ​ക്കം.

പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പ്ര​വൃ​ത്തി ത​ട​ഞ്ഞ​തോ​ടെ ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വൈ​ദ്യു​തി ലൈ​നി​ന് കൃ​ത്യ​മാ​യ അ​ക​ലം ഉ​ണ്ടെ​ങ്കി​ലും ഭാ​വി​യി​ൽ ഉ​ണ്ടാ​വു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​ധ്യാ​പ​ക​ർ പ്ര​വൃ​ത്തി ത​ട​ഞ്ഞ​ത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158418/national-highway-development-teachers-stop-work)