---
title: "#kccLoanScheme | കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ പദ്ധതി സംബന്ധിച്ച ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "#Organized #class #Kisan #Credit #Card #LoanScheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158430/organized-class-kisan-credit-card-loanscheme"
published_at: "2023-10-31T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654114047d8c2_6.jpg"
keywords: []
---

# #kccLoanScheme | കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ പദ്ധതി സംബന്ധിച്ച ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വടകര വെറ്ററിനറി പോളി ക്ലിനിക് പരിശീലന ഹാളിൽ കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) വായ്പ സംബന്ധിച്ച ക്ലാസ്സ് സംഘടിപ്പിച്ചു. യോഗത്തിൽ വടകര വെറ്ററിനറി പോളി ക്ലിനിക് സിനിയർ വെറ്ററിനറി സർജൻ ഡോ. ആർ. കെ. സ്നേഹരാജ് അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: **മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വടകര വെറ്ററിനറി പോളി ക്ലിനിക് പരിശീലന ഹാളിൽ കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) വായ്പ സംബന്ധിച്ച ക്ലാസ്സ് സംഘടിപ്പിച്ചു. യോഗത്തിൽ വടകര വെറ്ററിനറി പോളി ക്ലിനിക് സിനിയർ വെറ്ററിനറി സർജൻ ഡോ. ആർ. കെ. സ്നേഹരാജ് അധ്യക്ഷത വഹിച്ചു.

ഡോ. സിനി. പി, റാണി മോൾ. ജെ, രജനീഷ്. വി. പി എന്നിവർ സംസാരിച്ചു. തൊടന്നൂർ ബ്ലോക്ക് ഫിനാൻസ് ലിറ്ററസി കൗൺസിലർ ശ്രീ. എൻ. രാധാകൃഷ്ണൻ ക്ലസ്സെടുത്തു.

സിമ. വി. കനറാ ബാങ്ക്, വടകര, ഇജാസ്, എം. ആർ.എസ്. ബി. ഐ ( എൻ എച്ച്) വടകര, ഷബീന, കേരള ഗ്രാമീണ ബാങ്ക് എന്നീ ബാങ്ക് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.വടകര പ്രദേശത്തെ നൂറോളം മൃഗസംരക്ഷണ മേഖലയിലെ കർഷകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158430/organized-class-kisan-credit-card-loanscheme)