---
title: "#DYFI | റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച്; ട്രെയിനിലെ യാത്രാ ദുരിതം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം - ഡിവൈഎഫ്ഐ "
english_title: "#march #railwaystation #Urgent #action #taken #resolve #train #travel #woes #DYFI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158441/march-railwaystation-urgent-action-taken-resolve-train-travel-woes-dyfi"
published_at: "2023-10-31T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65411aeb41e67_8.jpg"
keywords: []
---

# #DYFI | റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച്; ട്രെയിനിലെ യാത്രാ ദുരിതം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം - ഡിവൈഎഫ്ഐ 

> **Lead Summary:** **വടകര: ** ട്രെയിനിലെ യാത്രാ ദുരിതം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര മുഖത്ത്. വടകര റെയിൽവേ സ്റ്റേഷനിലേക്ക് ഉജ്ജ്വല യുവജന മാർച്ച്. കേരളത്തിലെ ട്രെയിൻ യാത്രക്കാർ വലിയ ദുരിതമാണ് നേരിടുന്നത്.

## Article Content

**വടകര: ** ട്രെയിനിലെ യാത്രാ ദുരിതം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര മുഖത്ത്. വടകര റെയിൽവേ സ്റ്റേഷനിലേക്ക് ഉജ്ജ്വല യുവജന മാർച്ച്. കേരളത്തിലെ ട്രെയിൻ യാത്രക്കാർ വലിയ ദുരിതമാണ് നേരിടുന്നത്.

ട്രെയിനുകൾ കൃത്യസമയം പാലിക്കാതെയും യാത്രക്കാരുടെ ബാഹുല്യത്തിനനുസരിച്ച് കോച്ചുകൾ ഇല്ലാതിരിക്കുകയും നിലവിലുണ്ടായിരുന്ന കോച്ചുകൾ വെട്ടിക്കുറക്കുകയും ചെയ്തതിന്റെ ബുദ്ധിമുട്ട് നിലനിൽക്കെത്തന്നെ വന്ദേഭാരതിന്റെ പേരിൽ സാധാരണക്കാർ സഞ്ചരിക്കുന്ന ട്രെയിനുകൾ പിടിച്ചു വെക്കുന്നതും കൂടിയായതോടെ യാത്രക്കാരുടെ ദുരിതം സമാനതകളില്ലാത്തതായി മാറി. കേരളത്തിലെ യാത്രക്കാരോട് കേന്ദ്ര സർക്കാർ കാണിക്കുന്നത് വലിയ ക്രൂരതയാണ്.

ട്രെയിൻ യാത്ര ദുരിതം പരിഹരിക്കാണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി വടകര റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബ്ലോക്ക് സെക്രട്ടറി എം കെ വികേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ സുബിഷ, എസ് എഫ് ഐ വടകര ഏരിയ സെക്രട്ടറി അമൽരാജ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ട്രഷറർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158441/march-railwaystation-urgent-action-taken-resolve-train-travel-woes-dyfi)