---
title: "#blockkeralolsavam | ബ്ലോക്ക് കേരളോത്സവം; ഏറാമല ഗ്രാമപഞ്ചായത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്"
english_title: "#Block #keralolsavam #Vadakara #Eramala #grampanchayat #won #overall #championship"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158452/keralolsavam-vadakara-blockpanchayat-eramala-grampanchayat-won-overall-championship"
published_at: "2023-10-31T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541257360dc9_7.jpg"
keywords: []
---

# #blockkeralolsavam | ബ്ലോക്ക് കേരളോത്സവം; ഏറാമല ഗ്രാമപഞ്ചായത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

> **Lead Summary:** **വടകര: ** ഒക്ടോബർ 17ന് ആരംഭിച്ച വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: ** ഒക്ടോബർ 17ന് ആരംഭിച്ച വടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഏറാമല ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. രണ്ടാം സ്ഥാനം അഴിയൂർ പഞ്ചായത്തും കരസ്ഥമാക്കി. അഴിയൂർ പഞ്ചായത്തിലെ സ്റ്റേഡിയം ബ്രദേഴ്സ് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബ്ബായി തെരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബുകളിൽ രണ്ടാം സ്ഥാനം സമത ഓർക്കാട്ടേരിയും മൂന്നാം സ്ഥാനം വൈഎംഎ ഏറാമലയും നേടി.

17 മുതൽ വടകര പാക്കയിൽ ഇൻഡോർ സ്റ്റേഡിയം, മാഹി ഇൻഡോർ സ്റ്റേഡിയം, മടപ്പള്ളി കോളേജ് ഗ്രൗണ്ട്, ചോമ്പാല മിനിസ്റ്റേഡിയം എന്നിവിടങ്ങളിലായി കായിക മത്സരങ്ങൾ നടന്നു. 27 ന് ബ്ലോക്ക് ഓഫീസിൽ കലാവിഭാഗം സ്റ്റേജിതര മത്സരങ്ങളും 29ന് സ്റ്റേജ് മത്സരങ്ങളും നടന്നു.

പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി ചന്ദ്രശേഖരൻ മാസ്റ്റർ, പി ശ്രീജിത്ത്, ടി പി മിനിക, അഴിയൂർ പഞ്ചായത്ത് വൈ: പ്രസിഡൻ്റ് ശശിധരൻ തോട്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശശികല ദിനേശൻ, കെ. എം സത്യൻ മാസ്റ്റർ, കെ പി സൗമ്യ, ജനപ്രതിനിധികളായ അഡ്വ: ആശിഷ്, ശ്യാമള കൃഷ്ണാർപ്പിതം, എ കെ ഗോപാലൻ, വി പി ബിന്ദു. ,പി പി അജിത, നുസൈബ മൊട്ടേമ്മൽ, ഗീത മോഹൻ, കെ കെ ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദീപുരാജു, കലാ വിഭാഗം കൺവീനർ എം കെ വസന്തൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

കലാപ്രതിഭയായി ഒഞ്ചിയം പഞ്ചായത്തിലെ സോഡിയാക് ക്ലബ്ബിലെ അശ്വിൻ അശോകും കലാതിലകമായി ഏറാമല പഞ്ചായത്തിലെ യുവചേതന ക്ലബ്ബിലെ രുഗ്മരാജ് കെ. യെയും തെരഞ്ഞെടുത്തു.

കായിക വിഭാഗത്തിൽ സീനിയർ ബോയ്സിൽ അനഘ് യു കെ അഴിയൂർ പഞ്ചായത്ത്, സീനിയർ ഗേൾസ് - അനീസ ടി ഏറാമല ജി പി എന്നിവർ ചാമ്പ്യൻമാരായി.

പുരുഷ വിഭാഗത്തിൽ അശ്വന്ത് എം ടി, വനിതാ വിഭാഗത്തിൽ സൗമ്യ എം കെ അഴിയൂർ ജി പി ചാമ്പ്യൻമാരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158452/keralolsavam-vadakara-blockpanchayat-eramala-grampanchayat-won-overall-championship)