---
title: "വെള്ളികുളങ്ങരയില്‍  കാറിടിച്ച്  ഇലക്ട്രിക്ക്  പോസ്റ്റ് തകര്‍ന്നു "
english_title: ". An electric post was damaged in a car accident near Vellikulangara on the Kainatti-Nadapuram state highway."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15860/an-electric-post-was-damaged-in-a-car-accident-near-vellikulangara-on-the-kainatti-nadapuram-state-highway"
published_at: "2021-12-13T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b7530c8cec7_ACCIDENT .Jpg"
keywords: []
---

# വെള്ളികുളങ്ങരയില്‍  കാറിടിച്ച്  ഇലക്ട്രിക്ക്  പോസ്റ്റ് തകര്‍ന്നു 

> **Lead Summary:** വടകര: കൈനാട്ടി- നാദാപുരം സംസ്ഥാനപാതയില്‍ വെള്ളികുളങ്ങരക്ക് സമീപം കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്നു. നെടുമ്പാശ്ശേരിയില്‍ നിന്നും കരിയാടേക്ക് പോവുകയായിരുന്ന സ്വിഫിറ്റ് കാറാണ് അപകടത്തില്‍ പെട്ടത്.

## Article Content

വടകര: കൈനാട്ടി- നാദാപുരം സംസ്ഥാനപാതയില്‍ വെള്ളികുളങ്ങരക്ക് സമീപം കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്നു. നെടുമ്പാശ്ശേരിയില്‍ നിന്നും കരിയാടേക്ക് പോവുകയായിരുന്ന സ്വിഫിറ്റ് കാറാണ് അപകടത്തില്‍ പെട്ടത്.

ഇന്ന് ഉച്ചയോടെയാണ് അപകടത്തില്‍പ്പെട്ടത്. പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട രണ്ടു സ്‌കൂട്ടറുകള്‍ ഇടിച്ചിട്ട നിലയിലായിരുന്നു. കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ആളെ എത്തിച്ചതിന് തിരികെ പോകുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കാറിലുണ്ടായെങ്കിലും ആര്‍ക്കും പരിക്കുകളൊന്നുമില്ല.

പോസ്റ്റിന് സമീപം നിര്‍ത്തിയ രണ്ടു സ്‌കൂട്ടറുകള്‍ ഇടിച്ചിട്ട നിലയിലായിരുന്നു. അപകട വിവരമറിഞ്ഞ് പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്ക്‌സാക്ഷികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15860/an-electric-post-was-damaged-in-a-car-accident-near-vellikulangara-on-the-kainatti-nadapuram-state-highway)