---
title: "#roadclosed | അഴിയൂർ രണ്ടാം ഗേറ്റ് റോഡ് അടച്ചിടുന്നു "
english_title: "#Azhiyur #2ndgate #roadclosed "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158616/azhiyur-2ndgate-roadclosed"
published_at: "2023-11-01T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654208f835795_4.jpg"
keywords: []
---

# #roadclosed | അഴിയൂർ രണ്ടാം ഗേറ്റ് റോഡ് അടച്ചിടുന്നു 

> **Lead Summary:** **വടകര: **തലശ്ശേരി - മാഹി ബൈപ്പാസിൽ അഴിയൂർ റെയിൽവേ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. 92 ദിവസത്തേക്ക് പൂർണമായും നിരോധിച്ചിരിക്കുകയാണ്.

## Article Content

**വടകര: **തലശ്ശേരി - മാഹി ബൈപ്പാസിൽ അഴിയൂർ റെയിൽവേ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. 92 ദിവസത്തേക്ക് പൂർണമായും നിരോധിച്ചിരിക്കുകയാണ്.

മാഹി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള രണ്ടാം റെയിൽവേ ഗേറ്റ് വഴിയുള്ള പൊതു ഗതാഗതം ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മാസത്തേക്ക് നിരോധിച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. റെയിൽപാളത്തിനു മുകളിൽ രാത്രിയാണ് ഗർഡർ സ്ഥാപിക്കുക. ഈ സമയത്ത് ട്രെയിൻ ഗതാഗതത്തെയും സാരമായി ബാധിക്കാൻ സാധ്യതയുണ്ട്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158616/azhiyur-2ndgate-roadclosed)