---
title: "#Foreignliquor | വടകരയിൽ വില്പനക്കായി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിദേശ മദ്യം കണ്ടെത്തി "
english_title: "#Foreign #liquor #found #hidden #inside #bag #sale #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158639/foreign-liquor-found-hidden-inside-bag-sale-vadakara"
published_at: "2023-11-01T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65421b0531074_5.jpg"
keywords: []
---

# #Foreignliquor | വടകരയിൽ വില്പനക്കായി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിദേശ മദ്യം കണ്ടെത്തി 

> **Lead Summary:** **വടകര: **വടകര റെയിൽവേ സ്റ്റേഷന്റെ പരിസരത്തെ കുറ്റിക്കാടിനുള്ളിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിദേശ മദ്യം കണ്ടെത്തി. 20 മദ്യകുപ്പികളിലായി 10 ലിറ്റർ മാഹി വിദേശ മദ്യം കണ്ടെടുത്തു കേസ്സാക്കി.

## Article Content

**വടകര: **വടകര റെയിൽവേ സ്റ്റേഷന്റെ പരിസരത്തെ കുറ്റിക്കാടിനുള്ളിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിദേശ മദ്യം കണ്ടെത്തി. 20 മദ്യകുപ്പികളിലായി 10 ലിറ്റർ മാഹി വിദേശ മദ്യം കണ്ടെടുത്തു കേസ്സാക്കി.

വിമുക്തി മിഷൻ പ്രവർത്തനത്തിനിടയിൽ വടകര സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർ ജയപ്രസാദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ ദിനത്തിൽ വില്പനക്കായി സൂക്ഷിച്ചുവെച്ച മദ്യം കണ്ടെത്തിയത്. മാഹിയിൽ നിന്നും റെയിൽവേ മാർഗം കൊണ്ടുവന്ന് മദ്യ കുപ്പികൾ സൂക്ഷിച്ചു വച്ചതാണെന്ന് കരുതുന്നു.

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ജയപ്രസാദ്, അബ്ദുൾ സമദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിജു, സുനീഷ്, ഷിജിൻ, ഡ്രൈവർ ബബിൻ എന്നിവർ പങ്കെടുത്തു. പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിവരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158639/foreign-liquor-found-hidden-inside-bag-sale-vadakara)