---
title: "ദിവ്യ കാശി... ഭവ്യ കാശി ; നാടെങ്ങും തല്‍സമയ പ്രദര്‍ശനത്തിന് സൗകര്യമൊരുക്കി ബിജെപി പ്രവര്‍ത്തകര്‍"
english_title: "DIVYA KASHI PROJECT - LIVE  AT VATAKARA - BJP WORKERS "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15864/divya-kashi-project-live-at-vatakara-bjp-workers"
published_at: "2021-12-13T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b7357f522a7_MODI .jpg"
keywords: []
---

# ദിവ്യ കാശി... ഭവ്യ കാശി ; നാടെങ്ങും തല്‍സമയ പ്രദര്‍ശനത്തിന് സൗകര്യമൊരുക്കി ബിജെപി പ്രവര്‍ത്തകര്‍

> **Lead Summary:** വടകരി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 മാര്‍ച്ചില്‍ കാശിയില്‍ ശിലയിട്ട 'ദിവ്യകാശി ഭവ്യ കാശി പദ്ധതി യാഥാര്‍ത്ഥ്യമായി. കാശി ക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്ന ഇടനാഴി ഉള്‍പ്പെടെ 1000 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കം കുറിച്ചത്.

## Article Content

വടകരി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 മാര്‍ച്ചില്‍ കാശിയില്‍ ശിലയിട്ട 'ദിവ്യകാശി ഭവ്യ കാശി പദ്ധതി യാഥാര്‍ത്ഥ്യമായി. കാശി ക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്ന ഇടനാഴി ഉള്‍പ്പെടെ 1000 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കം കുറിച്ചത്.

വാരാണസിയുടെ മുഖഛായ മാറ്റുന്ന ഒരു ചരിത്ര നിമിഷം വിശ്വാസികള്‍ക്ക് ഉണര്‍വേകി. 3 മണിക്കൂര്‍ നീളുന്ന ഉത്ഘാടനച്ചടങ്ങാണ് ഇന്ന് രാവിലെ 11.30 ന് തുടക്കം കുറിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന ഗംഗാ ആരതി നടന്നു. രാജ്യത്തെ തിരഞ്ഞെടുത്ത 51,000 കേന്ദ്രങ്ങളില്‍ ഉത്ഘാടനത്തിന്റെ തത്സമയ പ്രദര്‍ശനവും സംഘടിപ്പിച്ചു.

**

വടകര ഭഗവതി ക്ഷേത്രപരിസരത്തുവച്ചുനടന്നു തല്‍സമയ സംപ്രേഷണം ആത്മീയ ആചാര്യന്‍ ശ്രീ പത്മ പ്രഭ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാനികേതന്‍ ജില്ലാ ഉപാധ്യക്ഷന്‍ പത്മനാഭന്‍ മാസ്റ്റര്‍ .ശ്രീധരന്‍ ഗുരുസ്വാമി. വിനോദന്‍ ഗുരുസ്വാമി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബിജെപി വടകര മണ്ഡലം പ്രസിഡന്റ് വ്യാസന്‍. പി.പി അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മാരായ .സിപി ചന്ദ്രന്‍ സ്വാഗതവും .വി.ടി വിനീഷ് നന്ദി പ്രകാശിപ്പിച്ചു വടകരയിലെ വിവിധ ക്ഷേത്ര ഭാരവാഹികള്‍. ഹൈന്ദവ സംഘടന ഭാരവാഹികള്‍, പൗര പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു..

ഓര്‍ക്കാട്ടേരിയില്‍ തല്‍സമയ പ്രദര്‍ശനം**

**
**

ഓര്‍ക്കാട്ടേരി ശിവക്ഷേത്ര ഹാളില്‍ നടന്ന തല്‍സമയ പ്രദര്‍ശനം ചോറോട് മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമിനി ശൈലജ അമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ടി.പി വിനീഷ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ടി.കെ പ്രഭാകരന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാക്ഷണം നടത്തി സദാനന്തന്‍ ആയാടത്തില്‍ അഭിജിത്ത് എ.കെ എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15864/divya-kashi-project-live-at-vatakara-bjp-workers)